അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

‘ബ്രേക്ക് എടുക്കണമെങ്കിൽ കിറ്റ്‌കാറ്റ് കഴിക്കണമെന്നില്ല, കേരളത്തിലേക്ക് വരൂ’, വെറൈറ്റി പരസ്യവുമായി കേരള ടൂറിസം

ഈസ്റ്റർ കാലത്തേക്കായി പോളണ്ടിലേക്ക് കയറ്റിയയച്ച കിറ്റ്കാറ്റ് ചോക്ളേറ്റ് കാണാതായെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. 12 ടൺ കിറ്റ്‌കാറ്റ് ചോക്ളേറ്റാണ് കാണാതെ പോയിരിക്കുന്നത്. ഇറ്റലിയിലെ ചോക്‌ളേറ്റ് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകും വഴിയാണ് ചോക്ളേറ്റ് നഷ്‌ടമായത്. ഇതോടെ ഈസ്റ്റർ സീസണിൽ പോളണ്ടിൽ കിറ്റ്കാറ്റ് ക്ഷാമമുണ്ടാകുമെന്ന് നിർമ്മാതാക്കളായ നെസ്‌ലെ കമ്പനി അറിയിച്ചു. ഇപ്പോൾ ഈ കിറ്റ്‌കാറ്റ് ക്ഷാമത്തെ രസകരമായ രീതിയിൽ ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ.

കേരള ടൂറിസം സോഷ്യൽ മീഡിയ പേജിലാണ് രസകരമായ പരസ്യം വന്നത്. ഔദ്യോഗിക പ്രസ്‌താവന എന്ന പേരിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ കിറ്റ്‌കാറ്റ് ഷിപ്‌മെന്റ് കാണാതായതായി അറിഞ്ഞെന്നും കേരളത്തിലെവിടെയും അത് കണ്ടെത്തിയില്ലെന്നും അതുകൊണ്ട് കേരളത്തിലത് എത്തിയിട്ടില്ലെന്നും തമാശരൂപത്തിൽ പറയുന്നുണ്ട്. മാത്രമല്ല ശരിയായ ബ്രേക്ക് എടുക്കാൻ തോന്നുന്നുവെങ്കിൽ കേരളത്തിലേക്ക് പോന്നോളൂ എന്ന് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റിന് സമൂഹമാദ്ധ്യമങ്ങളിൽ രസകരമായതും കൗതുകകരമായതുമായ കമന്റുകൾ ധാരാളം വന്നുകഴിഞ്ഞു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...