അമേരിക്കൻ വാർത്ത

തപസ്യ നയാഗ്ര വിഷു മഹോത്സവം ഏപ്രിൽ 18-ന്

നയാഗ്ര ഫോൾസ് : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് വിഷു. തപസ്യ നയാഗ്രയുടെ നേതൃത്വത്തിൽ ഐശ്വര്യത്തിന്‍റെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും ഉത്സവമായ വിഷു ആഘോഷിക്കാൻ ഒരുങ്ങുകയാണ് നയാഗ്രയിലെ മലയാളികൾ.

ഏപ്രിൽ 18 ശനിയാഴ്ച നയാഗ്ര സെൻ്റ് കാതറിൻസിലെ ലോറ സെക്കോർഡ് സെക്കൻഡറി സ്കൂളിലാണ് ഈ വർഷത്തെ വിഷു മഹോത്സവം ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വിഷു സദ്യ, തുടർന്ന് വൈകുന്നേരം ആറ് മുതൽ വിവിധ കലാപരിപാടികൾ എന്നിവ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

റിയലറ്റർ പ്രമോദ് കുമാർ (REMAX GOLD) പരിപാടിയുടെ സ്പോൺസർ. പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. മുതിർന്നവർക്ക് 20 ഡോളറും 5-10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10 ഡോളറുമായിരിക്കും പ്രവേശന ഫീസ്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

Report ആസാദ് ജയന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...