അമേരിക്കൻ വാർത്ത

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ വാർഷിക പൊതുയോഗം നടത്തി

ഗാർലൻഡ്, ടെക്സസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ (ICEC) 2025 വർഷത്തെ വാർഷിക പൊതുയോഗം മാർച്ച് 28, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗാർലൻഡിലെ സെന്ററിൽ വെച്ച് നടന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു.പ്രസിഡന്റ് മാത്യു നൈനാൻ  അധ്യക്ഷത വഹിച്ചു

സെക്രട്ടറി തോമസ് ഈശോ റിപോർട്ടും ട്രഷറർ നെബു കുരിയാക്കോസ്  ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സെന്ററിന്റെ പ്രവർത്തനങ്ങൾ അംഗങ്ങൾ വിലയിരുത്തി.

2026 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ ബജറ്റ് നിർദ്ദേശം പൊതുയോഗം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഐ.സി.ഇ.സി , കേരള അസോസിയേഷൻ ഓഫ് ഡാളസ്  എന്നിവ സംയുക്തമായി നടത്തുന്ന 2026-ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു.

സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു. സംഘടനയുടെ പുരോഗതിക്കായി അംഗങ്ങൾ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...