അമേരിക്കൻ വാർത്തസിനിമ

മോഹൻ ലാൽ ഷോ ‘കിലുക്കം-26’ നു പിന്തുണയുമായി മലയാളി സമൂഹം

ന്യു യോർക്ക്: രണ്ട് പതിറ്റാണ്ടിനു ശേഷം ഇതാദ്യമായി അമേരിക്കയിൽ അരങ്ങേറുന്ന മോഹൻ ലാൽ ഷോ ‘കിലുക്കം-26’ നു പിന്തുണയുമായി മലയാളി സമൂഹം ഒത്തുകൂടി. റോക്ക് ലാൻഡിലെ വെസ്റ്റ് നയാക്കിലെ  ഗ്ലോബൽ സെന്ററിൽ നടന്ന യോഗത്തിൽ ട്രൈസ്റ്റേറ്റ് മേഖലയിൽ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ  പങ്കെടുത്തു.

ഏപ്രിൽ 26-നു വൈകിട്ട് 5 മണിക്ക് ന്യു ജേഴ്‌സിയിലെ ഫെലീഷ്യൻ കോളജിലെ വിശാലമായ തീയറ്ററിലാണ് ഷോ.

കഴിഞ്ഞ വര്ഷം നടത്താനിരുന്ന ഷോ വിസ  നയങ്ങളിൽ വന്ന മാറ്റത്തെത്തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഷോ മാറ്റി വയ്‌ക്കേണ്ടി വന്നതിൽ   ഖേദം പ്രകടിപ്പിക്കുകയും  വൈകാതെ തന്നെ ഷോ നടത്തുകയും ചെയ്യുമെന്ന  മോഹൻ ലാലിലിന്റെ  വീഡിയോ സന്ദേശം ഇപ്പോൾ പ്രാവർത്തികമാകുകയാണ്.

ഷോ മാറ്റി വച്ചപ്പോൾ ടിക്കറ്റിനും മറ്റും നൽകിയ തുക തിരിച്ചു നൽകാൻ തങ്ങൾ തയ്യാറായതാണെന്ന് സംഘാടകരായ ബൈജു വർഗീസ്, ഷിജോ പൗലോസ് എന്നിവർ പറഞ്ഞു. എന്നാൽ വളരെ കുറച്ച് പേർ  മാത്രമാണ് തുക തിരിച്ചു വാങ്ങിയത്. അവർ  ഇപ്പോൾ ടിക്കറ്റ് വാങ്ങുന്നു. തങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും നന്ദിയുണ്ട്.

മലയാളികളുടെ പൊതുവികാരമായ പ്രിയപ്പെട്ട ലാലേട്ടനെ ഒരു നോക്ക് നേരിൽ കാണാനും സംസാരിക്കാനും കാത്തിരിക്കുന്നവർ നിരവധിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ ഷോ നടത്തണമെന്ന് അഭ്യർത്ഥന വന്നപ്പോൾ അതിലെ വിഷമതകളെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് ഷിജോ പൗലോസ് പറഞ്ഞു. 1500 പേർക്ക് ടിക്കറ്റു വിൽക്കുന്ന തുക കൊണ്ട് മാത്രം ഇത് സംഘടിപ്പിക്കാനാവില്ല. ഷോക്ക് പിന്തുണയുമായി സ്‌പോൺസർമാർ മുന്നോട്ടു വന്നതു കൊണ്ടാണ് ഇത് സംഘടിപ്പിക്കാനായത്. ഗ്ലോബൽ  കൊളിഷന്റെ നോഹ ജോർജ്, ലിബിൻ ബേബി, ഷിനു ജോസഫ്, ജോഫ്രിൻ ജോസ്, തുടങ്ങി ഒരു പറ്റം പേർ  സ്പോണ്സർമാരായെത്തി.

ഏകദേശം 300 ടിക്കറ്റുകൾ കൂടിയാണ് അവശേഷിക്കുന്നത്.

ഇറാൻ യുദ്ധം മൂലം ഷോ മാറ്റി വയ്ക്കാനുള്ള സാഹചര്യമൊന്നുമില്ല. മോഹൻ ലാലും സംഘവും ഏപ്രിൽ 9-നു ടിക്കറ്റ് എടുത്തു കഴിഞ്ഞു. മറ്റു വിവിധ സ്ഥലങ്ങളിലും  ഷോ നടക്കുന്നു.

റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ . ആനി പോൾ, ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ , ഫൊക്കാന നേതാവ് ഫിലിപ്പോസ് ഫിലിപ്, ദേവസി പാലാട്ടി, അലക്സ് തോമസ്, ഫോമാ നേതാക്കളായ ഷിനു ജോസഫ്, സണ്ണി കല്ലൂപ്പാറ, നോഹ ജോർജ്, ജോഫ്രിൻ ജോസ്, തുടങ്ങിവർ ആശംസകൾ നേർന്നു. ഷോ വൻവിജയമായിരിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്ന് എല്ലാവരും ചൂണ്ടിക്കാട്ടി. ജെംസൺ കുര്യാക്കോസ് ആയിരുന്നു എംസി.

നേരത്തെ പെർഫോർമൻസ് വിസ എടുത്താൽ ഒരു ഷോ നടത്തിയ ശേഷം നാട്ടിൽ പോയി തിരിച്ചു വന്നും വിസ കാലാവധിക്കുള്ളിൽ ഷോ നടത്താമായിരുന്നു. പുതിയ നിയമപ്രകാരം വീണ്ടും  ഷോ നടത്താൻ തിരിച്ചു വരുമ്പോൾ  പുതിയ വിസ എടുക്കണം. അതിനു അപ്പോയിന്റ്മെന്റ് കിട്ടാൻ പലർക്കും കാലതാമസം വന്നതാണ്  നേരത്തെ പ്രശ്നമായത്.

സ്റ്റീഫൻ ദേവസി, മനോജ് കെ. ജയൻ,  രമ്യ നമ്പീശൻ, അഖിൽ തുടങ്ങി ഒട്ടേറെ പ്രഗത്ഭർ ഉൾപ്പെടുന്നതാൻ ടീം.

 Reserve your seats ASAP: https://www.kilukkam2025.com

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...