ന്യൂയോർക്ക് : ലോകത്തിന്റെ വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികളുടെ ജീവിതവും നേട്ടങ്ങളും രേഖപ്പെടുത്തുന്ന പ്രമുഖ ജീവചരിത്ര പ്രസിദ്ധീകരണമാണ് മാർക്വീസ് ഹൂസ് ഹൂ. 1899 മുതൽ പ്രസിദ്ധീകരണം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്നത് ഒരു സാധാരണ അംഗീകാരമല്ല — അതത് മേഖലയിലെ നേതൃത്വവും സ്വാധീനവും ദീർഘകാല സംഭാവനയും തെളിയിച്ച വ്യക്തികൾക്ക് മാത്രം ലഭിക്കുന്ന ഒരു ഉയർന്ന ആഗോള അംഗീകാരമാണ്.
രാഷ്ട്രീയം, ശാസ്ത്രം, വൈദ്യശാസ്ത്രം, ബിസിനസ്, കല, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലെ പ്രമുഖരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ പ്രക്രിയ അതീവ കർശനമാണ്. വ്യക്തിയുടെ നേട്ടങ്ങൾ, പ്രവർത്തനപരമായ സ്വാധീനം, സമൂഹത്തിനുള്ള സംഭാവന, പ്രൊഫഷണൽ വിശ്വാസ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉൾപ്പെടുത്തൽ. അതുകൊണ്ടുതന്നെ ഹൂസ് ഹൂയിൽ ഉൾപ്പെടുന്നത് വ്യക്തിപരമായ നേട്ടമെന്നതിലുപരി, അവർ പ്രതിനിധാനം ചെയ്യുന്ന മേഖലയ്ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.
ആയുർവേദത്തിന്റെ ശാസ്ത്രീയ മുഖം – ഡോ. അംബിക നായരുടെ സംഭാവന
ശാന്തിഗ്രാം ഒരു വെൽനെസ് സെന്ററുകളുടെ ശൃംഖല മാത്രമല്ല; കേരളത്തിന്റെ തനത് ആയുർവേദ പാരമ്പര്യത്തെ ആഗോള തലത്തിൽ ശാസ്ത്രീയമായും ക്രമബദ്ധമായും അവതരിപ്പിക്കുന്ന ഒരു സമഗ്ര പ്രസ്ഥാനം കൂടിയാണ്. ഈ ദൗത്യത്തിന് വിശ്വാസ്യത നൽകുന്ന പ്രധാന ശക്തിയാണ് ഡോ. അംബിക നായർ.
ആയുർവേദത്തെ “പരമ്പരാഗത ചികിത്സ” എന്ന പരിധിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ഫലപ്രാപ്തി, രോഗനിർണയം, ചികിത്സാഫലങ്ങൾ (Outcome-based approach) എന്നിവയുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു. പ്രത്യേകിച്ച് ദീർഘകാല രോഗങ്ങൾ (chronic ailments)യും ജീവിതശൈലി രോഗങ്ങളും (lifestyle diseases) കൈകാര്യം ചെയ്യുന്നതിൽ ആയുർവേദത്തിന്റെ സാധ്യതകൾ ക്ലിനിക്കൽ തലത്തിൽ തെളിയിക്കുന്നതിൽ അവരുടെ സംഭാവന ശ്രദ്ധേയമാണ്.
ഡോ. അംബിക നായരും ഡോ. ഗോപിനാഥൻ നായരും ചേർന്ന് ശാന്തിഗ്രാമിനെ ഒരു one-stop Ayurvedic platform ആയി വികസിപ്പിച്ചിരിക്കുന്നു. അതിന്റെ പ്രധാന ഘടകങ്ങൾ:
• അമേരിക്കയിലുടനീളം പ്രവർത്തിക്കുന്ന ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ
• ഫെഡറൽ അംഗീകാരം നേടിയ ഫ്രാഞ്ചൈസി മോഡൽ
• ശാന്തിഗ്രാം ആയുർവേദ ട്രെയിനിംഗ് സ്‌കൂൾ
• Ayurveda.tech – 24/7 ഓൺലൈൻ കൺസൾട്ടേഷൻ പ്ലാറ്റ്ഫോം
• ആഗോള ആയുർവേദ ഡിജിറ്റൽ ലൈബ്രറി
• FDA മാനദണ്ഡങ്ങൾ പാലിക്കുന്ന ആയുർവേദ ഉൽപ്പന്നങ്ങൾ
ഈ ഘടനയിലൂടെ ആയുർവേദം വെറും ചികിത്സയല്ല, മറിച്ച് ചികിത്സ, പഠനം, ഗവേഷണം, സാങ്കേതിക വിദ്യ എന്നിവ സംയോജിപ്പിക്കുന്ന സമഗ്ര ആരോഗ്യസംവിധാനമായി അവതരിപ്പിക്കപ്പെടുന്നു.

കോംപ്ലിമെന്ററി മെഡിസിൻ എന്ന നിലയിൽ ആയുർവേദം
ഡോ. അംബിക നായർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം, ആയുർവേദം alternative medicine അല്ല, മറിച്ച് complementary medicine ആണെന്നതാണ്.
അതായത്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗുണങ്ങളെ അംഗീകരിച്ച് അതിനൊപ്പം ആയുർവേദം ചേർന്ന് പ്രവർത്തിച്ച് രോഗിയുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുക.
ഉദാഹരണങ്ങൾ:
• ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുനരധിവാസം (post-surgery recovery)
• സ്‌ട്രോക്ക്, പാരലിസിസ് എന്നിവയിലെ പുനഃസ്ഥാപനം
• നടുവേദന, കഴുത്തുവേദന പോലുള്ള ദീർഘകാല വേദനകൾ
ഈ മേഖലകളിൽ ആയുർവേദത്തിന്റെ പങ്ക് വളരെ ഫലപ്രദമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

പ്രിവന്റീവ് ഹെൽത്ത് – ഭാവിയുടെ ദിശ
ഡോ. അംബിക നായരുടെ ചികിത്സാ തത്വത്തിന്റെ കേന്ദ്രീകരണം “Prevention is better than cure” എന്ന ആശയത്തിലാണ്.
ഇന്നത്തെ ജീവിതശൈലി രോഗങ്ങൾ — പ്രമേഹം, കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ, ഒബേസിറ്റി എന്നിവ — ചികിത്സിക്കുന്നതിലുപരി, ജീവിതശൈലി മാറ്റം, ഭക്ഷണക്രമ നിയന്ത്രണം, ദിനചര്യാ ക്രമീകരണം എന്നിവയിലൂടെ തടയുകയാണ് ആയുർവേദത്തിന്റെ പ്രധാന ലക്ഷ്യം.
ആഗോള വിപണിയും ഭാവി പദ്ധതികളും
അമേരിക്കയിലെ 2 ട്രില്യൺ ഡോളർ മൂല്യമുള്ള വെൽനെസ് വിപണിയിൽ ആയുർവേദത്തിന് വൻ സാധ്യതകളുണ്ട്.
ശാന്തിഗ്രാം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:
• കൂടുതൽ ഫ്രാഞ്ചൈസി കേന്ദ്രങ്ങൾ ആരംഭിക്കൽ
• ആഗോള വിപണികളിലേക്ക് വ്യാപനം
• നിക്ഷേപകരെ ആകർഷിക്കൽ
കേരളത്തിലെ തിരുവനന്തപുരം വെള്ളായണി തടാകത്തിന് സമീപം ഒരു പഞ്ചനക്ഷത്ര ആയുർവേദ റിട്രീറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു.
ശാന്തിഗ്രാമിന്റെ അനുഭവം ഒരു സത്യാവസ്ഥ വ്യക്തമാക്കുന്നു — ആയുർവേദത്തെ കൂടുതലായും ഏറ്റെടുക്കുന്നത് അന്യസംസ്ഥാനക്കാരും അന്യരാജ്യക്കാരുമാണ്. മലയാളികൾക്കിടയിൽ ഇപ്പോഴും അവഗണന നിലനിൽക്കുന്നു. “മുറ്റത്തെ മുല്ലയ്ക്ക് മണമില്ല” എന്ന മനോഭാവം മാറിയാൽ, കേരളത്തിന്റെ സ്വന്തം ആരോഗ്യശാസ്ത്രം ലോകവേദിയിൽ ഉയരുന്നതിൽ മലയാളികൾക്കും വലിയ പങ്ക് വഹിക്കാനാകും.






Leave a comment