കേരള വാർത്തപ്രധാന വാർത്ത

എം​എ​ൽ​എ പ​ദ​വി ത​ന്നെ ഭാ​ര​മാ​ണ്; മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: എം​എ​ൽ​എ പ​ദ​വി ത​ന്നെ ചു​മ​ക്കാ​ൻ ക​ഴി​യാ​ത്ത ഭാ​ര​മാ​ണെ​ന്നും മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ൻ. എം​എ​ൽ​എ പ​ദ​വി​യി​ലി​രു​ന്ന് വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് എ​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം. സ​ഹോ​ദ​രി മ​റി​യ ഉ​മ്മ​ൻ്റെ സ്ഥാ​നാ​ർ​ഥി​ത്വ വി​വാ​ദ​ത്തി​ലും ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു.

ജീ​വി​തം മു​ഴു​വ​ൻ പാ​ർ​ട്ടി​ക്കാ​യി മാ​റ്റി വ​ച്ച​വ​രെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​രി​ൽ അ​വ​രെ ഒ​ഴി​വാ​ക്കു​ന്ന​ത് ശ​രി​യ​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന് സ​ഹോ​ദ​രി ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. പാ​ർ​ട്ടി​യും ത​ന്നോ​ട് ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

2021 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നോ​ട് മ​ത്സ​രി​ക്കു​ന്നു​ണ്ടോ എ​ന്ന് പി​താ​വ് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു വീ​ട്ടി​ൽ നി​ന്ന് ഒ​രു സ​മ​യം ഒ​രാ​ൾ എ​ന്നാ​യി​രു​ന്നു പി​താ​വി​ന്‍റെ നി​ല​പാ​ട്. ഞാ​ന് പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...