കൗതുകങ്ങൾസിനിമ

റീൽസ് എടുക്കാൻ രാത്രി 2.30ന് സെമിത്തേരിയിൽ: യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: സമുഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ രാത്രിയിൽ സെമിത്തേരിയിൽ റീൽസ് ചിത്രീകരിച്ച യുവാക്കൾക്കെതിരെ കേസ്. ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ഇവരിൽ രണ്ടുപേർ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ റീൽ വൈറലായതോടെ യുവാക്കൾ നാട്ടിൽ നിന്ന് മുങ്ങി.

കഴിഞ്ഞദിവസം രാത്രി 2.30നായിരുന്നു സംഭവം. ഇൻസ്റ്റയിൽ വീരപരിവേഷം നേടാൻ തിരഞ്ഞെടുത്തത് നഗരത്തിലെ ഒരു പള്ളിയുടെ സെമിത്തേരിയായിരുന്നു. മതിൽചാടിക്കടന്ന് ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗിക്കുകയും ആടിപ്പാടി റീസിൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയുമായിരുന്നു. ഇതെല്ലാം പള്ളിയിലെ സി.സി ടി.വിയിൽ വ്യക്തമായിരുന്നു. തുടർന്ന് പള്ളി അധികൃതർ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...