അമേരിക്കൻ വാർത്ത

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം മാർച്ച് 28ന്

കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതന ധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ സുരക്ഷ എന്നിവ ലക്ഷ്യമാക്കി വടക്കേ അമേരിക്കയിലെ മുഴുവൻ മലയാളി ഹൈന്ദവ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 28 ന് അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം സംഘടിപ്പിക്കുന്നു.

           അടുത്തൊരു  ലോക മഹായുദ്ധ ഭീഷണിയുടെ ആശങ്കയിൽ അമേരിക്കയും  ലോകജനതയും  എത്തിനിൽക്കുമ്പോൾ വിശ്വശാന്തിക്കായി ഭാരതത്തെയും ആർഷഭാരത ദാർശനികതയേയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. സമസ്ത ലോകത്തിന്റെയും ഉയർച്ചക്കായി പ്രാർത്ഥിക്കുന്ന വൈദികപരമ്പര്യത്തിൽ ഉറച്ചുനിന്നുള്ള ഹൈന്ദവശാക്തീകരണം ഇന്ത്യയിലും ലോകത്താകമാനവും ഇന്ന് വിജയകരമായി മുന്നേറുകയാണ്. അതിന്റ ഭാഗമായിട്ടാണ് അമേരിക്കയിലും അത്തരമൊരു ഏകത സംഗമം സംഘടിപ്പിക്കുന്നത്.

        വടക്കേ അമേരിക്കയിലെ അൻപതില്പരം ഹൈന്ദവ കൂട്ടായ്മകളും കെ എച്ച് എൻ എ അംഗസംഘടനകളും പങ്കെടുക്കുന്ന സമ്മേളനത്തിൽ അഖില ഭാരത പ്രജ്ഞ പ്രവാഹ്‌ കേന്ദ്ര സംയോജകൻ ജെ നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ കാലമായി മുഴുവൻ സമയ സമാജ പ്രവർത്തകനായ നന്ദകുമാർ അറിയപ്പെടുന്ന രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും സർവ്വോപരി ഹിന്ദുത്വ രാഷ്ട്രമീമാംസയുടെ സൈദ്ധാന്തിക മുഖവുമാണ്. അഖിലേന്ത്യ അടിസ്ഥാനത്തിൽ ബൗദ്ധിക മേഖലയിലും സമാജ പ്രവർത്തനങ്ങളിലും വ്യാപരിക്കുന്ന അദ്ദേഹം ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      സർവ്വഭൂത സമഭാവന സാധ്യമാക്കുന്ന സംഘ നിർമ്മിതിയും സമാജ സേവനവും പ്രതിപാദിക്കുന്ന സംഗമത്തിൽ വിവിധ പ്രാദേശിക ഹൈന്ദവ നേതാക്കളും കെ എച്ച് എൻ എ ഭാരവാഹികളും സംസാരിക്കുന്നു. സംവാദന നിയന്ത്രികനായി ശ്രീ സുരേന്ദ്രൻ നായർ പ്രവർത്തിക്കും . അമേരിക്കയിലെ എല്ലാ സജ്ജനങ്ങളുടെയും സംഘടനപ്രതിനിധികളുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് റ്റി ഉണ്ണികൃഷ്ണൻ സെക്രട്ടറി സിനു നായർ ട്രഷറർ അശോക്‌ മേനോൻ ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ വനജ നായർ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

Report സുരേന്ദ്രൻ നായർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...