അമേരിക്കൻ വാർത്തകായികം

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

ഡിട്രോയിറ്റ്: വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ 11 ശനിയാഴ്ച്ച റോസ് സിറ്റി ഇസ്ലാമിക് സ്പോർട്സ് സെന്ററിൽ എംപി ഹാർബ് ഗിൽ ടൂർണമെന്റ് ഉത്‌ഘാടനം ചെയ്യും. ഇത് ഒരു മത്സരം മാത്രമല്ല മറിച്ച് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മലയാളികൾ ഒരുമിച്ച് കൂടി അവരുടെ ടീമുകൾക്ക് ആവേശം പകരുന്ന ഐക്യത്തിന്റെയും  സന്തോഷത്തിന്റേയും  മഹാസംഗമമാണ്. 

പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന ഇരുപതോളം ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. നഗരത്തിലെ വിവിധ റെസ്റ്റോറന്റുകൾ ഒരുക്കുന്ന വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾ, മനോഹരമായ ആഭരണങ്ങളുമായി എത്തുന്ന സ്റ്റൈലിഷ് ഫാഷൻ സ്റ്റാളുകളും  പ്രദർശനവും ഉണ്ടായിരിക്കും. മലയാളി ഐക്യത്തിന്റെ ഉർജവും കളിക്കളത്തിലെ സൗഹൃദത്തിന്റെ താളവും നിറയുന്ന ഒരു സാമൂഹ്യ ഉത്സവമായ ഈ ടൂർണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജസ്റ്റിൻ മാത്യു, അൻവർ പൊറ്റകണ്ടതിൽ, അനിഷ് ഏബ്രഹാം, സിൻലു സാമുവേൽ എന്നിവർ പറഞ്ഞു.

Reporter അലൻ ചെന്നിത്തല

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...