കൗതുകങ്ങൾശാസ്ത്രീയംസിനിമ

ഞരമ്പ് മുറിച്ചതാണെന്ന് പ്രചരിപ്പിക്കരുത്’; സർജറിയുടെ കാരണം വ്യക്തമാക്കി അനുമോൾ

റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അനുമോൾ. ഇപ്പോഴിതാ ഒരു യൂട്യൂബ് വ്ളോഗിലൂടെ താരം പങ്കുവച്ചകാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വീഡിയോയിൽ അനുമോളുടെ കൈയിലെ ഞരമ്പിന്റെ ഭാഗത്ത് ഒരു കെട്ടുണ്ട്. അതെങ്ങനെയുണ്ടായി എന്നാണ് താരം വ്യക്തമാക്കുന്നത്. തന്റെ കൈയിൽ വളർന്ന മുഴ നീക്കം ചെയ്‌തതിനാലാണ് കൈ കെട്ടി വച്ചിരിക്കുന്നതെന്നും അല്ലാതെ ഞരമ്പുമുറിച്ചതല്ലെന്നും അനുമോൾ പറയുന്നു. ശരീരത്തിലെവിടെയെങ്കിലും മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുതെന്നും വേണ്ട ചികിത്സ തേടണമെന്നും താരം മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

‘ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയ സംഭവമൊന്നുമല്ല. കൈയിൽ ഒരു സിസ്റ്റ് വളരുന്നുണ്ട്. ഒരു വർഷമായുണ്ട്. ബിഗ്‌ബോസിലേക്ക് പോകുന്നതിന് മൂന്നുമാസം മുൻപാണ് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സർജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. നല്ല തിരക്കായിരുന്നു. റെസ്റ്റ് എടുക്കാൻ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തുവന്നപ്പോൾ സർജറി ചെയ്‌തേക്കാമെന്ന് കരുതി. ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് കൈയിലെ മുഴയ്‌ക്ക് പറയുന്ന പേര്. യഥാർത്ഥത്തിൽ ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. പെട്ടെന്ന് ഇതുപോലുള്ള മുഴകൾ ശരീരത്തിൽ വരുമ്പോൾ ആളുകൾ ഭയക്കും. എന്താണ് വന്നിരിക്കുന്നതെന്ന് ആലോചിച്ചാകും ടെൻഷൻ. മുഴ കണ്ടപ്പോൾ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയിൽ കാണിച്ചത്. മാത്രമല്ല, എനിക്കറിയാവുന്ന ഡോക്‌ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കണ്ടെന്ന് പറഞ്ഞു. ചിലർക്കൊക്കെ വരുന്നതാണത്രേ. സർജറി ചെയ്‌ത് കളയാവുന്ന കാര്യമേയുള്ളുവെന്നും പറഞ്ഞു.

ശരീരത്തിൽ ഇതുപോലെ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത്. കീറി മുറിക്കലൊന്നും ഉണ്ടായിട്ടില്ല. വളരെ സിംപിളായ സർജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പൾപ്പ് വലിച്ചെടുക്കുന്ന സിംപിൾ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോൾ മുഴ തിരിച്ചുവരാൻ സാദ്ധ്യതയുണ്ട്. കൈയിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പു മുറിച്ചു, സ്റ്റിച്ചിടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കും. ഞരമ്പ് മുറിക്കാൻ വേറെ പണിയില്ലേ.’- അനുമോൾ പറയുന്നു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...