അമേരിക്കൻ വാർത്ത

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

ഡാലസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. 2026 മാർച്ച് 7-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ഡാലസിലെ ക്രിസ്തീയ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിന് കരുത്തുപകർന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.

2001-ൽ ഡാലസിൽ ‘വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ’  എന്ന പ്രസ്ഥാനത്തിന് അടിത്തറയിട്ട സ്ഥാപക നേതാക്കളും  ഈ കൂട്ടായ്മ ആരംഭിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചവരുമായ  ശ്രീമതി എലിസബത്ത് ജോൺ,ശ്രീമതി ലീലമ്മ ചാക്കോ,ഡോ. മോളി സഖറിയാ  എന്നിവരുടെ സമർപ്പിത സേവനങ്ങളെ ഹൃദയപൂർവ്വം സ്മരിക്കുകയും അവർക്ക് ജൂബിലി വേളയിൽ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു.

ഡാലസിലെ കേരള ക്രിസ്ത്യൻ സമൂഹത്തിനിടയിൽ സ്ത്രീകളുടെ ഐക്യത്തിനും ആത്മീയ വളർച്ചയ്ക്കും ഈ നേതാക്കൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കെ.ഇ.സി.എഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഡാലസിലെ എക്യൂമെനിക്കൽ പ്രസ്ഥാനത്തെ മുൻപോട്ടു നയിക്കുന്നതിൽ ഇവരുടെ പ്രവർത്തനം മാതൃകാപരമാണ്.

ആഘോഷങ്ങൾക്ക് പ്രഡിഡന്റ് വെരി റവ്. രാജു എം. ഡാനിയേൽ കോറേപിസ്കോപ്പാ, വൈസ് പ്രസിഡന്റ് റവ്. ഫാ. ബേസിൽ അബ്രഹാം, സെക്രട്ടറി ശ്രീ. അലക്സ് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...