കേരള വാർത്തസിനിമ

നിവിൻ പോളി ചിത്രമായ പ്രതിഛായ: രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമ

ഴിമതി കേസ് എത്ര വലുതാണെങ്കിലും അതിലൊരു കംബാക്ക് ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി. പക്ഷേ എത് കേസിലാണ് അതില്ലാത്തത് എന്നൊരു ചോദ്യം ബാക്കി നിർത്തുന്ന മുഹൂർത്തങ്ങൾ. വ്യാഴാഴ്ച്ച റിലീസാവുന്ന നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ചിത്രമായ ‘പ്രതിഛായ’യുടെ ടീസർ പുറത്തിറക്കി. ശക്തമായൊരു പൊളിറ്റിക്കൽ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയായിരിക്കും ചിത്രം എന്നു സൂചിപ്പിക്കുന്ന ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്.

അച്ഛനും മകനും തമ്മിലുളള അതിമനോഹരമായ മുഹൂർത്തങ്ങൾ ടീസറിൽ കാണാം. സിനിമയിലെ പ്രധാനപ്പെട്ട സംഭാഷണ ശകലങ്ങൾ കൊണ്ട് സംപുഷ്ടമാണ് ടീസർ. സ്നേഹവും കാരുണ്യവും കാണിക്കേണ്ടിടത്ത് കാണിക്കും, കണക്കു തീർക്കേണ്ടിടത്ത് കണക്ക് തീർക്കും എന്ന് പറയുന്ന രാഷ്ട്രീയക്കാരനായി ബാലചന്ദ്രമേനോന്റെ കഥാപാത്രത്തെ കാണാം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രമേനോൻ ചെയ്യുന്ന ശക്തമായ കഥാപാത്രമാണ് ‘പ്രതിഛായ’യിലെ വർഗീസ്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. നിവിനെക്കൂടാതെ ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും. പിആർഒ- സതീഷ് എരിയാളത്ത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...