അമേരിക്കൻ വാർത്ത

രഹസ്യരേഖകള്‍ വീട്ടില്‍ സൂക്ഷിച്ചു: ആഷ്ലി ടെല്ലിസിനെതിരെയുള്ള കേസ് തുടരും

വാഷിംഗ്ടണ്‍ ഡി സി : യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും പ്രതിരോധ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുള്ള ടെല്ലിസ്, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് രഹസ്യരേഖകള്‍ കടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.

ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായതിനാല്‍ വാഷിംഗ്ടണിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. കുറ്റപത്രം റദ്ദാക്കണോ അതോ വിചാരണയുമായി മുന്നോട്ട് പോകണോ എന്ന് കോടതി ഉടന്‍ തീരുമാനിക്കും.

ഉയര്‍ന്ന സുരക്ഷാ ക്ലിയറന്‍സ് ഉണ്ടായിരുന്ന ടെല്ലിസ്, തന്റെ പദവി ഉപയോഗിച്ച് അതീവ രഹസ്യമായ രേഖകള്‍ ഓഫിസില്‍ നിന്ന് കടത്തി സ്വന്തം വസതിയില്‍ സൂക്ഷിച്ചു.

ജോലിസ്ഥലത്ത് രേഖകള്‍ പരിശോധിക്കാന്‍ അനുമതി ഉണ്ടെന്നത് അവ വീട്ടില്‍ കൊണ്ടുപോകാനുള്ള അനുമതിയല്ല. അനുവാദമില്ലാതെ ഇത്തരം രേഖകള്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് രേഖകള്‍ കൈകാര്യം ചെയ്തതെന്നും, രേഖകള്‍ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ടെല്ലിസിന്റെ അഭിഭാഷകര്‍ വാദിക്കുന്നു. തെറ്റായ നിയമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഇത് നിയമത്തിലെ പഴുതുകള്‍ കണ്ടെത്താനുള്ള ശ്രമമാണെന്നും, രേഖകള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...