അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്കാ ദിനാഘോഷം

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 22-ാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആഘോഷിച്ചു. വലിയ നോമ്പിലെ 36-ാം ദിവസമാണ് ഇത് നടത്തുന്നത്.

വിശുദ്ധ കുര്‍ബായ്ക്കുശേഷം നടന്ന യോഗത്തില്‍ അലീഷ ജോര്‍ജ് കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിച്ചു. സെക്രട്ടറി സെലിന്‍ ജാഗേശ്വര്‍ മലങ്കര സഭയോടും, പരിശുദ്ധ കാതോലിക്കാ സിംഹാസനത്തോടുമുള്ള കൂറും വിശ്വാസവും ഉറപ്പിക്കുന്ന പ്രമേയം അവതരിപ്പിച്ചു.

ട്രസ്റ്റി ടോമി തോമസ് കാതോലിക്കാ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ഇടവകാംഗങ്ങള്‍ ഏറ്റുപറയുകയും ചെയ്തു. തുടര്‍ന്ന് കാതോലിക്കാ മംഗള ഗാനത്തോടും, ഇടവക വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി ചടങ്ങുകള്‍ പര്യവസാനിച്ചു.

Report ജെയിംസ് മാത്യു (പി.ആര്‍.ഒ)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...