അമേരിക്കൻ വാർത്ത

ഗ്രേറ്റ് ലേക്‌സ് റീജിയന്റെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ കിക്ക് ഓഫില്‍ ‘ടീം പ്രോമീസി’ന്റെ നിറസാന്നിധ്യം

ഒഹായോ: വിശ്വാസവും സത്യസന്ധന്ധതയും ഉത്തരവാദിത്തവും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന ‘ടീം പ്രോമീസ്’ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026 സംബന്ധിച്ച ഗ്രേറ്റ് ലേക്‌സ് റീജിയന്റെ കിക്ക് ഓഫില്‍ നിറസാന്നിധ്യമായി. 21-ാം തീയതി 4 മണിക്ക് അറോറ ഹാത്രോണില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സ്പ്രിങ് ഗെറ്റ് റ്റുഗദറിലും കണ്‍വന്‍ഷന്‍ കിക്ക് ഓഫിലും മാത്യു വര്‍ഗീസ് നേതൃത്വം നല്‍കുന്ന ‘ടീം പ്രോമീസ്’ പാനല്‍ അംഗങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

”ഏറെ അഭിമാനത്തോടെയാണ് അമേരിക്കന്‍ മലയാളികളുടെ സമക്ഷം ‘ടീം പ്രോമീസ്’ എത്തുന്നത്. ഈ പാനലിലെ ഓരോ അംഗത്തിനും വ്യക്തമായ ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. ഇതില്‍ ആരും തന്നെ അധികാരങ്ങളില്‍ മാറി മാറി തുടരുന്നവരല്ല. അതുപോലെ തന്നെ ജയിച്ചു വന്നാല്‍ ഞങ്ങള്‍ ആറു പേരും നിര്‍ദിഷ്ട കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം വരും തലമുറകളിലേക്ക് വഴി മാറി കൊടുക്കുമെന്ന് ഉറപ്പു തരുന്നു…” പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മികച്ച സംഘാടകനും അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമയുമായ മാത്യു വര്‍ഗീസ് പറഞ്ഞു.

”ഫോമായെ വളര്‍ച്ചയുടെ പുതിയ തലത്തിലേയ്‌ക്കെത്തിക്കാന്‍ ശക്തമായ ഐക്യം ആവശ്യമാണ്. എല്ലാ അംഗ സംഘടനകളെയും ചേര്‍ത്തു പിടിച്ചുകൊണ്ടായിരിക്കും ടീം പ്രോമീസ് ഫോമായുടെ ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന വികസന പരിപാടികള്‍ നടപ്പാക്കുക. ഗ്രാസ്‌റൂട്ട് തലത്തില്‍ വളര്‍ച്ച ഉറപ്പാക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. യുവജന-സ്ത്രീ ശാക്തീകരണം കേവലം ഒരു മുദ്രാവാക്യം മാത്രമല്ല, അത് നമ്മുടെ അനിവാര്യതയാണ്, സാക്ഷാത്കരിക്കേണ്ട സ്വപ്നമാണ്…” മാത്യു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

നൂറ് അംഗസംഘടനകളുടെ കരുത്തുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി ഫെഡറേഷനായ ഫോമയോടുള്ള ശക്തമായ പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തവും വികസനോന്‍മുഖവുമായ മാനിഫെസ്റ്റോ അവതരിപ്പിക്കുമെന്നും തങ്ങള്‍ പറയുന്നത് ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചെടുക്കുമെന്നും ടീം പ്രോമീസ് അംഗങ്ങള്‍ വ്യക്തമാക്കി. മാത്യു വര്‍ഗീസിന് പുറമെ അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), റ്റിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍), രേഷ്മ രഞ്ചന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ടീം പ്രോമീസിന്റെ മറ്റ് മല്‍സരാര്‍ത്ഥികള്‍.

കിക്ക് ഓഫ് സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, ഗ്രേറ്റ് ലേക്‌സ് റീജിയണ്‍ ആര്‍.വി.പി സുദീപ് കിഷന്‍, ഫോമാ നാഷണല്‍ നേതാക്കളായ മാത്യു ചെരുവില്‍, നാഷണല്‍ കമ്മിറ്റിയിലുള്ള തോമസ് കര്‍ത്തനാള്‍, റ്റിറ്റോ ജോണ്‍, ബിനോയ്  എലിയാസ്, സായ്ജാന്‍, മഞ്ചു പിള്ള, മോള്ളമ്മ വര്‍ഗീസ്, വുമന്‍സ് ഫോറത്തിന്റെ വൈസ് ചെയര്‍ വിഷിന്‍ ജോ, ഡി.എം.എ പ്രസിഡന്റ് ബോബി തോമസ്, കേരള ക്ലബ് പ്രസിഡന്റ് സുജിത് നായര്‍, കേരള അസോസിയേഷന്‍ ഓഫ് ഒഹായോ പ്രസിഡന്റ് റിജേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മാത്യു വര്‍ഗീസും ടീം അംഗങ്ങളും ഒഹായോ മലയാളികള്‍ക്കും ഡിട്രോയ്റ്റ്  മലയാളികള്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...