അമേരിക്കൻ വാർത്ത

റോക്ക് ലാന്‍ഡ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ കാതോലിക്കാ ദിനം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു

ന്യൂ യോർക്ക് : സഫേണിലുള്ള,റോക്ലാൻഡ് സെയിന്റ് മേരിസ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ വച്ച് 2026ലെ കാതോലിക്കാ ദിനം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. യോങ്കേഴ്സ് സെയിന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ മുൻ വികാരി വന്ദ്യ ചെറിയാൻ നീലാങ്കൽ Cor-എപ്പിസ്കോപ്പയുടെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ ഇടവക വികാരി Rev. Fr Dr രാജു വര്ഗീസ് ആമുഖ പ്രസംഗം നടത്തി.

മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവും, മുൻ ഭദ്രാസന കൗൺസിൽ അംഗവുമായ കോരസണ് വര്ഗീസ് കാതോലീക്ക ദിനത്തിന്റെ പ്രാധന്യത്തെ ചൂണ്ടിക്കാട്ടി സംസാരിച്ചു.

മലങ്കര സഭയുടെ അഖണ്ഡതയും പരമാധികാരഉം ആർക്കും അടിയറ വയ്ക്കാനുള്ളതല്ലെന്നും, ബഹുമാനപ്പെട്ട കോടതികളുടെ ഉത്തരുവുകൾക്ക് വിധേയമായി ശാശ്വത സമാധാനം സ്ഥാപിക്കണമെന്നും പ്രാസംഗികർ ചൂണ്ടികാട്ടി. സമാധാനത്തിനു കുറുക്കു വഴികൾ ഇല്ലെന്നും അവർ സൂചിപ്പിച്ചു.

യോഗത്തിൽ മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗവും, മുൻ ഭദ്രാസന കൗൺസിൽ അംഗവുമായ ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി ജെറമിയ ജെയിംസ് ചൊല്ലിയ കാതോലിക്ക ദിന പ്രതിജ്ഞ, ഇടവക ജനങ്ങൾ ഒന്നടങ്കം ഏറ്റു ചൊല്ലി. ഇടവക കൊയർ കാതോലിക്ക മംഗള ഗാനം ആലപിച്ചു. ഇടവക ട്രൂസ്റ്റീ എബ്രഹാം പോത്തൻ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. മീറ്റിംഗിന് മുന്നോടിയായി കാതോലിക്കേറ്റ് പതാക വികാരി Fr Dr രാജു വര്ഗീസ് ഇടവകയിലെ ആബാല വൃദ്ധ ജനങ്ങളുടെ സാന്നിദ്യയത്തിൽ ഉയർത്തി. കാതോലിക്കേറ്റിന്റെ ഓർമകൾ ഉണർത്തുന്ന സ്ലോഗൻസ് അന്തരീക്ഷത്തെ മുഖരിതമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...