ആനുകാലികംപ്രധാന വാർത്ത

ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്ദ വോട്ടോടെ ലോക്സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്ജെൻഡർ പേഴ്സൺ ഭേദഗതി ബില്ല് പാസാക്കിയത്.

ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ജനനസർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ ബില്ലിൽ അനുമതി നൽകുന്നുണ്ട്. ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ജില്ലാ മജിസ്ട്രേറ്റ് ആകും ട്രാൻസ്ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുക.

കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാർ ആണ് ട്രാൻസ്ജെൻഡർ പേഴ്സൺസ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ല് പാസായതോടെ, ഇനി മുതൽ സ്വയം ട്രാൻസ്ജെൻഡർ ആണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കില്ല. ജന്മനായുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ലൈംഗിക സ്വഭാവ സവിശേഷതകൾ എന്നിവ നോക്കിയാകും സ്വത്വം തീരുമാനിക്കുക.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...