കുട്ടി വാർത്തകൗതുകങ്ങൾസിനിമ

ഓമിയെ ലാളിച്ച് മോദി; അഹാനയുടെ വിവാഹക്ഷണമോ? കുടുംബസമേതം പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബസമേതം കണ്ട് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ലോകനേതാക്കൾ പോലും ഉറ്റുനോക്കുന്ന നരേന്ദ്ര മോദിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നുവെന്ന് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. സിന്ധു, അഹാന, ഹൻസിക, ഇഷാനി, ദിയ, അശ്വിൻ, ഓമി എന്നിവർക്കൊപ്പം മോദി നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഓമിയെ മോദി താലോലിക്കുന്നത് ചിത്രങ്ങളിൽ കാണാം.

‘ദൈവീകം ഈ ബന്ധം… ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…ജയ്‌ഹിന്ദ്‌’- എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.

ദിയയും അഹാനയുമെല്ലാം ചിത്രങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുന്നുണ്ട്. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണോ? എന്നാണ് കമന്റുകളിലെ പ്രധാന ചോദ്യം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം കൃഷ്ണകുമാറിന്റെ കുടുംബം നൽകിയിട്ടില്ല. ഓമിയെ മോദി ലാളിക്കുന്നതും ചിത്രങ്ങളിലുണ്ട്. മോദിയും ഓമിയുടെ ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

അഹാന കൃഷ്‌ണ വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് കുടുംബം മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നിമിഷ് രവി. ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...