അമേരിക്കൻ വാർത്ത

ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ലെവിടൗൺ  (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

കോൺഫറൻസ്  പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി  ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ  ജെയ്‌സൺ തോമസ്, ആശ ജോർജ്, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, പ്രേംസി ജോൺ, ഫിയോണ ജോൺ, ജുവൽ ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ വികാരി ഫാ. ഡോ. എബി ജോർജ്  കോൺഫറൻസ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. റവ. ഡീ ഷോജിൽ എബ്രഹാമും സന്നിഹിതനായിരുന്നു.  ജെയ്‌സൺ തോമസ് കോൺഫറൻസ്  ടീമിനെ ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി.  

ആശ ജോർജ് കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ രജിസ്ട്രേഷൻ നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു.

റാഫിൾ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് ഇവാൻ കൂട്ടുമാത സംസാരിച്ചു.  കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈതൻ കൂട്ടുമാത നൽകി.
സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ഐറിൻ പോൾ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് വിശദമായി പറയുകയും ചെയ്തു.

മുൻ വർഷങ്ങളിൽ കോൺഫറൻസിൽ പങ്കെടുത്തതിന്റെ  അനുഭവങ്ങളെക്കുറിച്ച് ഫിയോണ ജോൺ സംസാരിക്കുകയും  ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും  പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സൈറ്റ് & സൗണ്ട് ഷോ, വെബ്‌സൈറ്റ്, കോൺഫറൻസിലേക്ക് പോകാനും വരുവാനുമുള്ള ബസ് സൗകര്യം എന്നിവ ജെയ്‌സൺ എടുത്തുകാട്ടി. ഈ വർഷത്തെ കോൺഫറൻസിനുള്ള ഗായകസംഘം ഫാ. ജോൺ തോമസിന്റെ നേതൃത്വത്തിൽ ലോംഗ് ഐലൻഡ് ഏരിയ നയിക്കുമെന്നും, ഇടവകക്കാരെ ഗായകസംഘത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഫാ. ഡോ. എബി ജോർജ് കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവക അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസിനു വേണ്ടിയുള്ള  ടീമിന്റെ സമർപ്പണത്തിനും പരിശ്രമത്തിനും നന്ദി പറയുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Report ജിനേഷ് തമ്പി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...