അമേരിക്കൻ വാർത്ത

മാഷർ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്ജ്വല തുടക്കം

മാഷർ (പെൻസിൽവാനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫിന് മാഷർ  സെന്റ് തോമസ് ഓർത്തഡോക്സ്  ദേവാലയത്തിൽ  ശ്രദ്ധേയമായ തുടക്കം.

കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി  റിംഗിൾ ബിജു, ഡോ റെബേക്ക പോത്തൻ, അകില സണ്ണി, ബിസ്മി വർഗീസ്, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം  ദേവാലയം  സന്ദർശിച്ചു.

ഇടവക വികാരി ഫാ. ഡോ. ജോൺസൺ സി. ജോൺ,  സെക്രട്ടറി ജോയൽ ജോൺസൺ,  ട്രഷറർ ഷാജി ജോൺ എന്നിവരോടൊപ്പം ഇടവകാംഗങ്ങളും  കോൺഫറൻസ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്  കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

ഫാ. ഡോ. ജോൺസൺ സി. ജോൺ രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഡോ. റെബേക്ക പോത്തൻ  കോൺഫറൻസ്  ടീമിനെ പരിചയപ്പെടുത്തുകയും കോൺഫറൻസ് തീയതി, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും,  സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ഇടവക അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

റിംഗിൾ ബിജു  റജിസ്‌ട്രേഷൻ നിരക്കുകളെക്കുറിച്ചും, വെബ്‌സൈറ്റ്,  സൈറ്റ് & സൗണ്ട് ഷോ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി. സ്പോൺസർഷിപ്പിനെക്കുറിച്ചും  റാഫിളിനെയും കുറിച്ച്  അകില സണ്ണി സംസാരിച്ചു .

ബിസ്മി വർഗീസ് കോൺഫറൻസിനെ പറ്റിയുള്ള  തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയും എല്ലാവരെയും, പ്രത്യേകിച്ച് യുവാക്കളെ,  കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പള്ളി സന്ദർശിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങളുടെ സമർപ്പണത്തെയും,  സേവനത്തെയും പ്രശംസിച്ച ഫാ. ഡോ. ജോൺസൺ സി. ജോൺ, എല്ലാ ദേവാലയ അംഗങ്ങളേയും  കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു

വോട്ട് ഓഫ് താങ്ക്സ് പ്രകാശിപ്പിച്ചു സംസാരിച്ച  സജി എം. പോത്തൻ എല്ലാവരോടും  കോൺഫറൻസിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ഫാ. ഡോ. ജോൺസൺ സി. ജോൺ, ഇടവക കമ്മിറ്റി, ഇടവക അംഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്ക് ആത്മാർത്ഥമായ നന്ദിയും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Report – ജിനേഷ് തമ്പി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...