അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

World Sparrow Day; March 20: ആവാസവ്യവസ്ഥയുടെ കാവൽക്കാരായ കുഞ്ഞിക്കിളികളെ സംരക്ഷിക്കാം

മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനം. ചെറുപഴങ്ങളും പ്രാണികളും ഭക്ഷണമാക്കുന്ന അങ്ങാടിക്കുരുവികൾ നമ്മുടെ ആവാസവ്യവസ്ഥയിൽ വളരെയധികം സംഭാവനകൾ നൽകുന്നുണ്ട്. നഗരവത്കരണവും സ്വാഭാവിക പരിസ്ഥിതിയിലുണ്ടായമാറ്റവും കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗണ്യമായി കുറഞ്ഞുവരുന്ന ഇവയുടെ സംരക്ഷണത്തിനായാണ് അങ്ങാടിക്കുരുവി ദിനം ആചരിക്കുന്നത്.

മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികൾ. അവയെ സംരക്ഷിക്കാൻ നടപടികൾ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാത്ത അവസ്ഥയിലാണ്. 2011 മുതലാണ് മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കാൻ തുടങ്ങിയത്. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്.

ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യൻ്റെ കടന്നുകയറ്റം അങ്ങാടിക്കുരുവികൾ അപ്രത്യക്ഷ്യമാകുന്നതിന് ഒരു കാരണമാണ്. നമ്മുടെ പരിസ്ഥിതി എത്രമാത്രം മാറിക്കൊണ്ടിരിക്കുന്നുവെന്നും ഈ മാറ്റങ്ങൾ ആത്യന്തികമായി നമ്മുടെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തൽക്കൂടിയാണ് ഇത്.

അങ്ങാടിക്കുരുവികളെ തിരിച്ചുകൊണ്ടുവരാനായി നമുക്ക്
വീട്ടിൽ കുരുവികൾക്ക് വെള്ളവുംഭക്ഷണവും ഒരുക്കാം, കൂടൊരുക്കാം. കീടനാശിനികൾ കുറച്ച്, പരിസ്ഥിതി സൗഹൃദ രീതിയിലേക്ക് മാറാം. ഈ ചെറുപക്ഷികൾ നമ്മുടെ പരിസ്ഥിതിയുടെയും ജീവിതത്തിന്റെയും ഒരു സൂചകമാണ്. നമുക്ക് അവയെ സംരക്ഷിക്കാം.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...