ആനുകാലികംപ്രധാന വാർത്ത

മൊണാലിസയ്ക്ക് പ്രായപൂർത്തിയായില്ല,​ 16 വയസെന്ന് മദ്ധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ്,​ പൊലീസ് കേസെടുക്കും

തിരുവനന്തപുരം : കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിൽ കേരളത്തിൽ നടന്ന വിവാഹത്തിന് പുതിയ കുരുക്ക്. മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായിട്ടില്ലെന്നും 16വയസാണെന്നും വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് പുറത്തുവന്നു. വിശ്വഹിന്ദു പരിഷത്താണ് മദ്ധ്യപ്രദേശ് സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് പുറത്തുവിട്ടത്.

മാർച്ച്11ന് തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇൻഡോർ സ്വദേശിയായ മൊണാലിസ ഭോസ്‌ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,​ മന്ത്രി വി.ശിവൻകുട്ടി,​ എ.എ. റഹീം എം.പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. 2025 ജനുവരി 21ന് മൊണാലിസ 16ാം പിറന്നാൾ ആഘോഷിച്ചിരുന്നെന്ന് കാണിച്ച് വിശ്വഹിന്ദ് പരിഷത്ത് ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിവാഹശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രായത്തെ കുറിച്ചുള്ള ആരോപണം ഇരുവരും നിഷേധിച്ചിരുന്നു. മൊണാലിസയ്ക്ക് 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസും വെളിപ്പെടുത്തിയിരുന്നു.

ഈ വാദങ്ങൾ തെറ്റാണെന്നാണ് മദ്ധ്യപ്രദേശ് സർക്കാരിന്റെ പേരിലുള്ള ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ. ഇതിൽ ജനനത്തീയതി 2009 ഡിസംബർ 30 വൈകിട്ട് 5.30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മൊണാലിസയ്ക്ക് 16 വയസും രണ്ട് മാസവും 12 ദിവസവുമാണ് പ്രായം. ഭോപ്പാലിലെ വി.എച്ച്.പി പ്രവർത്തകരാണ് ജനന സർട്ടിഫിക്കറ്റ് ഔദ്യോഗികമായി പങ്കുവച്ചതെന്ന് അനിൽ വിളയിൽ പറഞ്ഞു. സംഭവത്തിൽ മദ്ധ്യപ്രദേശ് കേസെടുക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...