അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾ

ബിറ്റ്കോയിന്റേത് അമ്പരപ്പിക്കും മുന്നേറ്റം ; ഇറാൻ യുദ്ധത്തിനിടെ സ്വർണവും ഡോളറും കൈവിട്ട് നിക്ഷേപകർ

ഇറാൻ യുദ്ധം ആരംഭിച്ചതോടെ ആഗോള വിപണികളിൽ വലിയ തോതിലുള്ള അസ്ഥിരതയാണ് പ്രകടമാകുന്നത്. എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളും ഓഹരി വിപണിയിലെ തകർച്ചയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. സാധാരണയായി ഇത്തരം യുദ്ധ സാഹചര്യങ്ങളിൽ നിക്ഷേപകർ അഭയം പ്രാപിക്കുന്നത് സ്വർണത്തിലോ യുഎസ് ഡോളറിലോ ആണ്. എന്നാൽ, 2026ലെ ഈ യുദ്ധകാലം നിക്ഷേപ ചരിത്രത്തിൽ മറ്റൊരു വഴിത്തിരിവാകുകയാണ്.

ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചത് മുതൽ ബിറ്റ്കോയിൻ അപ്രതീക്ഷിത കുതിപ്പാണ് നടത്തുന്നത്. ഇറാൻ യുദ്ധം അവസാനിക്കാറായി എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളും ബിറ്റ്കോയിന്റെ വിലയിൽ പ്രതിഫലിച്ചിരിക്കാം. ക്രിപ്‌റ്റോയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്ന ആളാണ് ട്രംപ്. എന്നാൽ ഇറാൻ സംഘർഷത്തിന് ബിറ്റ്കോയിന്റെ വളർച്ചയുമായി വലിയ ബന്ധമില്ലെന്ന മറുവാദവുമുണ്ട്. എന്താണ് ബിറ്റ്കോയിന് സംഭവിച്ചത്? പരിശോധിക്കാം.

2025 ഒക്ടോബറിൽ ഏകദേശം 1,26,200 ഡോളർ (1.17 കോടി രൂപ) എന്ന ഉയർന്ന നിരക്കിലെത്തിയ ബിറ്റ്കോയിൻ പിന്നീട് മാസങ്ങളോളം മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇറാൻ യുദ്ധം തുടങ്ങുന്നതിന് മുൻപ് ഏകദേശം 63,000 ഡോളർ (58.23 ലക്ഷം രൂപ) നിലവാരത്തിലായിരുന്ന ബിറ്റ്കോയിൻ സംഘർഷം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 15 ശതമാനത്തോളം വർധിച്ച് 74,000 ഡോളർ (68.40 ലക്ഷം രൂപ) എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ കാലയളവിൽ മറ്റ് പ്രധാന നിക്ഷേപങ്ങളുടെ പ്രകടനം താഴെ പറയുന്ന രീതിയിലാണ്:
∙ ബിറ്റ്കോയിൻ: 15% നേട്ടം
∙ സ്വർണം: 3–4% ഇടിവ്
∙ എസ് ആൻഡ് പി 500 സൂചിക (യുഎസ്): 2–3% ഇടിവ്
∙ എഥറിയം : 10–13% നേട്ടം

എന്തുകൊണ്ട് ബിറ്റ്കോയിൻ സ്വർണത്തെ പിന്നിലാക്കി?

പരമ്പരാഗതമായി സ്വർണം യുദ്ധകാലത്തെ താരമാണെങ്കിലും ഇത്തവണ ചിത്രം മാറിയതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.

സാമ്പത്തിക ലോകത്ത് ഇപ്പോൾ സ്വർണത്തേക്കാൾ വേഗത്തിൽ ലോകത്തെ ഏത് കോണിലേക്കും മാറ്റാൻ കഴിയുന്ന ഒന്നായി ബിറ്റ്കോയിൻ മാറിയിരിക്കുന്നു. സ്വർണം പിടിച്ചെടുക്കപ്പെട്ടേക്കാം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടേക്കാം, എന്നാൽ സ്വന്തം കസ്റ്റഡിയിലുള്ള ബിറ്റ്കോയിൻ ഉടമയ്ക്ക് എവിടെയിരുന്നും ആക്സസ് ചെയ്യാമെന്നാണ് ഐഎൻആർ ഗ്രിഡ് സ്റ്റേബിൾ സ്ഥാപകൻ അനുജ് ചൗധരി പറയുന്നത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...