കേരള വാർത്തകൗതുകങ്ങൾസിനിമ

താരസമ്പന്നം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്‌മിപ്രിയയും മത്സരിക്കും, അങ്കമാലിയിൽ പ്രമുഖ ഇൻഫ്ലുവൻസർ

കൊച്ചി: നടി വീണാ നായർക്ക് പുറമേ സിനിമാ മേഖലയിൽ നിന്ന് രണ്ടുപേർ കൂടി ട്വന്റി 20യിൽ ചേർന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്‌മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സാബു എം ജേക്കബ് മത്സരിക്കില്ല. അങ്കമാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിയാലിറ്റി ഷോ താരവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും.

2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ്‌എഫ്‌ഐ ചെയർപേഴ്‌സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളിൽ ഇടംനേടിയ നടിയാണ് വീണാ നായർ. അയ്‌മനം സ്വദേശിനിയാണ്.

നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. മുൻ വർഷങ്ങളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും താൻ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...