അമേരിക്കൻ വാർത്തകുട്ടി വാർത്ത

ലോസ് ആഞ്ചെലസ് രവിവർമ മെമ്മോറിയൽ ചിത്രകലാ മത്സരം ഏപ്രിൽ നാലിന്

ലോസ് ആഞ്ചെലസ് : കഴിഞ്ഞ പതിനെട്ടു   വർഷമായി ലോസ് ആഞ്ചെലെസ് ആസ്ഥാനമായി നടത്തിവരുന്ന രാജ രവിവർമ മെമ്മൊറിയൽ  ചിത്രകലാ മത്സരവും പ്രദർശനവും  ഈ വർഷവും അതി വിപുലമായി   നടത്തുന്നു .

ഏപ്രിൽ നാലിനു ലോസാഞ്ചലസിലെ ടസ്റ്റിനിലുള്ള   ചിന്മയ മിഷൻ ഹാളിൽ വെച്ചു കാലത്തു പത്തുമുതൽ പന്ത്രണ്ടു മണിവരെ നടക്കുന്ന മത്സരത്തിനുള്ള വിഷയം രണ്ടു ദിവസം മുൻപ് നേരത്തെ രജിസ്റ്റർ ചെയത മത്സരാർത്ഥികളെ   അറിയിക്കുന്നതാണ്. പങ്കെടുക്കുന്നവർക്കുള്ള ആര്ട്ട് പേപ്പറുകൾ സംഘാടകർ നൽകുമെങ്കിലും ചിത്ര രചനക്കുള്ള മാധ്യമം മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.  

      രചനാ വിഷയത്തെ   വിവിധ കോണുകളിലൂടെ നോക്കികാണാനും ഭാവനകളെ      ഭംഗിയായി ക്യാൻവാസിലേക്കു  പകർത്താനുമറിയുന്ന  മിടുക്കന്മാരേയും മിടുക്കികളേയും  നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. പെൻസിൽ, ക്രയോൺ, വാട്ടർ കളർ, അക്രലിക്, ഓയിൽ  തുടങ്ങി ഏത്  മാമാധ്യമത്തിലൂടെയും കലാകാരന്മാർക്ക് അവരുടെ ഭാവനകൾക്കു നിറം നൽകാവുന്നതാണ്.

        അന്നേദിവസം കാലത്തു പത്തുമുതൽ വൈകിട്ട് നാലുവരെ നടക്കുന്ന ചിത്ര – ഫോട്ടോ പ്രദർശനത്തിൽ കലാകാരന്മാർക്കു അവരുടെ സൃഷ്ട്ടികൾ പ്രദർശിപ്പിക്കുന്നതിനും അവസരമുണ്ട്. മാത്രമല്ല മത്സരത്തിൽ  സമ്മാനാർഹമായ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ രവി രാഘവൻ അറിയിച്ചു. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തിൽ   ഏപ്രിൽ നാലിന്  നടക്കുന്ന മുപ്പത്തിയഞ്ചാമതു      സ്വാതിതിരുനാൾ ദിനാഘോഷവും  അതേദിവസംതന്നെ    ചിന്മയ മിഷൻ  ഹാളിൽ  നടക്കുണ്ട്. അതുകൊണ്ടുതന്നെ കാലിഫോര്ണിയയിൽനിന്നുള്ള നിരവധി കലാകാരന്മാരുടെയും കലാസ്വാദകരുടെയും സാന്നിധ്യം പരിപാടികൾക്ക് പൊലിമനൽകും.

  രജിസ്ട്രഷണനും  കൂടുതൽ വിവരങ്ങൾക്കും  രേണു  (714-878-7116) വിമൽ ഘോഷ്  (714-417-4916) സുനാലിനി (949-351-2785)   അല്ലെങ്കിൽ ‘www.rvmac.org’ സന്ദർശിക്കുക. www.ohmcalifornia.org എന്ന വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്‌.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...