അമേരിക്കൻ വാർത്ത

ഫിലാഡല്‍ഫിയയില്‍ ‘ആശയ വിനിമയ കളരി’ ശ്രദ്ധേയമായി

ഫിലഡല്‍ഫിയ: ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റിയുടെയും (GSC) സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ഫലപ്രദമായ ആശയവിനിമയം’ (Building Effective Communication) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജനറല്‍ ക്ലാസ് പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വന്‍ വിജയമായി.

ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് മിനിസ്റ്ററും, പ്രശസ്ത ഫാമിലി കൗണ്‍സിലറും, തിയോളജിക്കല്‍ ബിരുദധാരിയുമായ സീന മാത്യു നയിച്ച സെഷനുകള്‍ സദസ്സിന് പുതിയ അറിവുകളും ആവേശവും പകരുന്നതായിരുന്നു.

ഫിലഡല്‍ഫിയ ബൈബറി റോഡിലെ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടന്ന ചടങ്ങ് ഇടവക വികാരി റെന്നി എബ്രഹാം അച്ചന്‍ ഉദ്ഘാടനം ചെയ്തു. ചാക്കോ പുന്നൂസ് അച്ചന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകള്‍ പരിഹരിക്കാനും കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും സഹായിക്കുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സീന മാത്യു ക്ലാസ്സില്‍ പങ്കുവെച്ചു.

രാവിലെ 11:30-ന് ആരംഭിച്ച ക്ലാസ്, പങ്കെടുത്തവരുടെ സജീവമായ ഇടപെടലുകള്‍ കാരണം ഉച്ചയ്ക്ക് 1:30 വരെ നീണ്ടുനിന്നു. 50 പേരെ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് വലിയ ജനപങ്കാളിത്തം ഉണ്ടായത് വിഷയത്തിന്റെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു. ആധുനിക കാലഘട്ടത്തില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ആശയവിനിമയത്തിന്റെ പ്രാധാന്യം ക്ലാസ്സില്‍ വിശദീകരിച്ചു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിക്കൊണ്ട് നടന്ന സംവാദം പരിപാടിയെ കൂടുതല്‍ വിജ്ഞാനപ്രദമാക്കി.

ഇടവക സെക്രട്ടറി റെന്നി ഇരണക്കല്‍ സ്വാഗതവും, ജോസ് സക്കറിയ നന്ദിയും രേഖപ്പെടുത്തി. ട്രസ്റ്റി ലിജു എബ്രഹാം പരിപാടികളുടെ ഏകോപനത്തെക്കുറിച്ച് വിശദീകരിച്ചു.

ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ബിജു എബ്രഹാം, സജി സക്കറിയ, വര്‍ഗ്ഗീസ് ജോണ്‍, അനില്‍ ബാബു, റെജിമോന്‍ മാത്യു, ജെയിംസ് പീറ്റര്‍, ആനി സക്കറിയ, സുനിത എബ്രഹാം, സിനി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സുബി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി വിഭാഗം നിര്‍വ്വഹിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും രാവിലെ 11 മണിക്ക് ചായയും പലഹാരങ്ങളും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും ഇടവകയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിരുന്നു.

കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും പരസ്പര ധാരണ വളര്‍ത്തുന്നതിനും ഇത്തരം കൂട്ടായ്മകള്‍ അത്യാവശ്യമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ജി.എസ്.സി ഭാരവാഹികളും സെന്റ് മേരീസ് ക്‌നാനായ പള്ളി അധികൃതരും പരിപാടിക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും സമാനമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Report : ഷിബു വര്‍ഗീസ് കൊച്ചുമഠം

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...