അമേരിക്കൻ വാർത്ത

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി

എഡ്മിന്റൻ: അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസെറ്റ്) ആൽബെർട്ടയുടെ നേതൃത്വത്തിൽ മാർച്ച് എട്ടിന്ന്എ ഡ്മന്റനിൽ വെച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
മഞ്ജു സാംസൺ അവതാരകയായിരുന്ന ഈ പരിപാടി ആൽബെർട്ടയിലെ ആദ്യകാല മലയാളികളായ അന്നമ്മ എബ്രഹാം, റേച്ചൽ മാത്യു, രാജമ്മാൾ റാം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കാനഡയിലെ അറുപതോളം വർഷത്തെ ജീവിതയാത്രയും, ആദ്യ കാല കുടിയേറ്റ അനുഭവങ്ങളും അവർ പങ്കുവെച്ചത് പങ്കെടുത്തവർക്ക് പ്രചോദനമായി. പരിപാടിയുടെ സ്പോൺസർ ഡെസ്സ എഡിസൺ അവർക്ക് അവാർഡുകൾ കൈമാറി. 

തുടർന്ന് ചിത്രരചനയും കുസൃതി ചോദ്യങ്ങളും ഉൾപ്പെടുത്തി നടത്തിയ സംവേദനാത്മക സെഷനുകൾ കൂട്ടായ്മയുടെ ഐക്യം കെട്ടിപ്പടുത്തുന്നതിനു സഹായകമായി. സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച ഈ പരിപാടി സ്ത്രീകളുടെ മാനസിക ആരോഗ്യം, സ്വയം പരിചരണം, ശിശു പരിപാലനം എന്നീ വിഷയങ്ങളിൽ തുറന്ന ചർച്ചക്കുള്ള ഒരിടമായി പരിണമിച്ചു . 

സൈക്കോളജിസ്ട് നയന നാരായണൻ , സാമൂഹ്യപ്രവർത്തകരായ ഡോ. റിൻസി സെബാസ്റ്റ്യൻ, ബിയ ബാബു , രെജിസ്റ്റേർഡ് നേഴ്സ് ജെസി ജയകൃഷ്ണൻ എന്നിവർ പാനലിസ്റ്റുകളായ ചർച്ചയിൽ ഡോ. അനു സ്റ്റെല്ല മാത്യൂസ് , സാമൂഹ്യ പ്രവർത്തക അമ്പിളി റോസ് എന്നിവർ മോഡറേറ്റർമാരായി . ചർച്ച ഒരു പുത്തൻ അനുഭവമായി മാറി എന്നതിലുപരി പ്രയോജനപ്രദമായിതീർന്നു എന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. എഡ്മിന്റണിലെ മലയാളികളുടെ ഇടയിൽ ആദ്യമായാണ് ഒരു വനിതാ ദിന ആഘോഷം സങ്കടപ്പിക്കുന്നത്. പരിപാടിക്ക് നേതൃത്വം നൽകിയ അസെറ്റ് ആൽബെർട്ട ബോർഡ്അംഗം അമ്പിളി സാജു കൃതജ്ഞത രേഖപ്പെടുത്തി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...