കൗതുകങ്ങൾസിനിമ

ധുരന്ധര്‍ 2 അഡ്വാന്‍സ് ബുക്കിങ്: 28 കോടി നേടി ബോക്‌സ് ഓഫീസില്‍ ചരിത്രനേട്ടം

ഇന്ത്യൻ സിനിമാ പ്രേക്ഷകർ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ധുരന്ധർ 2: ദി റിവഞ്ച് തിയേറ്ററുകളിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ഉള്ളൂ. രൺവീർ സിങ് നായകനായി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 19നാണ് റിലീസ് എങ്കിലും ഒരു ദിവസം മുമ്പ് പെയ്ഡ് പ്രീമിയറായി ചിത്രം പ്രേക്ഷകരിലെത്തും. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും പ്രീമിയർ ഷോകളുടെ ബുക്കിങ്ങിലും പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ധുരന്ധർ 2.

ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം വാരിക്കൂട്ടിയത് 28.19 കോടി രൂപയാണ്. വിറ്റുപോയ ടിക്കറ്റുകളുടെ മാത്രം കണക്കാണ് ഇത്. ബ്ലോക്ക്ഡ് സീറ്റ്‌സ്, കോർപ്പറേറ്റ് ബുക്കിങ് തുടങ്ങിയവ കൂടി ചേർക്കുമ്പോൾ കളക്ഷൻ 32.84 കോടിയാണ്. ബോക്‌സ് ഓഫീസ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നിൽക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ റിലീസ് ദിവസങ്ങളിലെ 50 ശതമാനത്തോളം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയി. ഹൈദരാബാദിലാകട്ടെ 75 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ബെംഗളൂരുവിൽ ഇത് 60 ശതമാനമാണ്. എല്ലാ ഭാഷകളിലുമായി ഇതിനകം 1,63,428 ടിക്കറ്റുകളാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ വിറ്റഴിഞ്ഞത്. ഹിന്ദി പതിപ്പാണ് ഇതിൽ മുൻപന്തിയിൽ 1,51,953 ടിക്കറ്റുകൾ.

ഡൽഹി നഗരത്തിൽ നിന്ന് ബുക്കിങ് വഴി ധുരന്ധർ 2ന് ലഭിച്ചത് 1.61 കോടി രൂപയാണ്. മഹാരാഷ്ട്രയിൽ നിന്ന് 2.34 കോടിയും കർണാകടയിൽ നിന്ന് 1.75 കോടിയും ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചു. മറ്റ് പ്രധാന നഗരങ്ങളിലെല്ലാം 35 ലക്ഷം രൂപയിൽ താഴെയാണ് ധുരന്ധർ 2ന്റെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...