അമേരിക്കൻ വാർത്ത

ഹൂസ്റ്റൺ തൃശൂർ അസോസിയേഷൻ ‘കല 2026’ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു; ഏപ്രിൽ 25 വരെ അപേക്ഷിക്കാം

ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ  ആഭിമുഖ്യത്തിൽ ‘കല 2026’ എന്ന പേരിൽ വിപുലമായ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. “തൃശൂർ – കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ആകർഷകമായ പണക്കിഴികളാണ് വിജയികളെ കാത്തിരിക്കുന്നത്.

ചിത്രരചന, ഉപന്യാസ രചന (പരമാവധി 500 വാക്കുകൾ), കവിതാരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എഴുത്തു മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വെവ്വേറെയായിരിക്കും വിലയിരുത്തപ്പെടുക.

മത്സരാർത്ഥികളെ  ഗ്രൂപ്പ് 1: 5 മുതൽ 10 വയസ്സ് വരെ. ഗ്രൂപ്പ് 2: 11 മുതൽ 17 വയസ്സ് വരെ. ഗ്രൂപ്പ് 3: 18 വയസ്സും അതിനു മുകളിലുള്ളവരും. എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

ചിത്രരചന: പൂർണ്ണമായും കൈകൊണ്ട് വരച്ച ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡിജിറ്റൽ ആർട്ട്, കൊളാഷ്, കമ്പ്യൂട്ടർ സഹായത്തോടെയുള്ള സൃഷ്ടികൾ എന്നിവ അനുവദനീയമല്ല.

ഓരോ പ്രായപരിധിയിലുള്ളവർക്കും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള മാധ്യമങ്ങൾ (Crayons, Oil Pastels, Watercolors etc.) മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ക്രിയേറ്റിവിറ്റി, മൗലികത, വിഷയവുമായുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിധിനിർണ്ണയം.

മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരാൾക്ക് 15 ഡോളർ ആണ് ഫീസ്. സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഏപ്രിൽ 25 അർദ്ധരാത്രി വരെയാണ്. ഹൂസ്റ്റണിൽ വെച്ച് നടക്കുന്ന തൃശൂർ പൂരം ആഘോഷവേളയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...