അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇറാനിലേക്ക് സൈനികരുമായി യുഎസ്എസ് ട്രിപ്പോളിയും, മേഖലയിൽ ശക്തമായ സൈനിക വിന്യാസത്തിന് അമേരിക്ക

വാഷിംഗ്ടൺ: ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിൽ ശക്തമായ സൈനിക വിന്യാസത്തിന് അമേരിക്ക ഒരുങ്ങുന്നു. അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യു.എസ്.എസ് ട്രിപ്പോളി ഇറാനിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട്. 2500ഓളം സൈനികരും വിപുലമായ ആയുധ ശേഖരവുമായാണ് കപ്പലിന്റെ യാത്ര. ഇൻഡോ പസഫിക് കമാൻഡിലെ 31 മറീൻ എക്‌സപഡേഷനറി യൂണിറ്റിനാണ് ചുമതല. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കനത്തതോടെയാണ് യു,​എസിന്റെ പുതിയ നീക്കം.

വ്യോമതാവളങ്ങളുടെ സഹായമില്ലാതെ തന്നെ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ യു.എസ്.എസ് ട്രിപ്പോളിക്ക് ശേഷിയുണ്ട്. എഫ്-35 ലൈറ്റനിംഗ് II,​ ബെൽബോയിംഗ് എന്നിവയടക്കമാണ് ഈ യൂണിറ്റിലുള്ളത്. നിരവധി കപ്പലുകളും രണ്ട് ട്രാൻസ്പോർട്ട് ഡോക്ക്ഷിപ്പും യുദ്ധക്കോപ്പുകളും ട്രിപ്പോളി പോലെയുള്ള കപ്പലുകളിലുണ്ടാകും. നിലവിൽ മിഡിൽ ഈസ്റ്റിലുടനീളം അൻപതിനായിരത്തിലധികം യു.എസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം മിഡിൽഈസ്റ്റിലെ യു.എസ് സൈനിക സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്താനും സ്ഥിതി വഷളായാൽ വേണ്ട നടപടി സ്വീകരിക്കാനുമാണ് കപ്പൽ അയക്കുന്നതെന്നാണ് യു.എസ് അധികൃതരുടെ വിശദീകരണം. കപ്പലെത്തുന്നതോടെ പേർഷ്യൻ ഗൾഫിലും അറബിക്കടലിലും പരിസരങ്ങളിലും യു.എസ് സൈന്യത്തിന് നീക്കങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് കരുതുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...