അമേരിക്കൻ വാർത്ത

അഞ്ചു വയസുകാരനെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്നു; അമ്മയ്ക്ക് 60 വർഷം തടവ്

ഫ്ലോറിഡ: സ്വന്തം മകനെ ക്രൂരമായ പീഡനത്തിന് ഇരയാക്കാൻ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്ലോറിഡ സ്വദേശിനിയായ ടെയ്‌ലർ ഷാഫറിന് (Taylor Schaefer) കോടതി 60 വർഷം തടവുശിക്ഷ വിധിച്ചു. 2023-ൽ നടന്ന അതിക്രൂരമായ ശിശു പീഡനക്കേസിലാണ് തിങ്കളാഴ്ച വൊളൂഷ്യ കൗണ്ടി കോടതിയുടെ ഈ വിധി.

അഞ്ചു വയസ്സുകാരനായ മകനെ പ്രതിയുടെ കാമുകൻ മാസങ്ങളോളം മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ നായയുടെ കൂട്ടിൽ അടച്ചിടുകയും കൈകൾ മണിക്കൂറുകളോളം പിന്നിൽ കെട്ടിയിടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കാമുകൻ കുട്ടിയെ മർദ്ദിക്കുമ്പോൾ ഈ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടതായും പോലീസ് പറഞ്ഞു. എന്നാൽ കുട്ടിക്ക് വൈദ്യസഹായം നൽകാനോ തടയാനോ ഇവർ ശ്രമിച്ചില്ല.

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലയോട്ടിയിലെ പൊട്ടൽ ഉൾപ്പെടെ 46-ഓളം മുറിവുകളും ആന്തരിക പരിക്കുകളും ഡോക്ടർമാർ കണ്ടെത്തി.

താൻ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ഷാഫർ ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും, ഇവരുടെ ഫോൺ സന്ദേശങ്ങളും വീഡിയോകളും പരിശോധിച്ചതോടെ പീഡന വിവരം അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്ന് തെളിഞ്ഞു. കാമുകൻ ഷോൺ സ്റ്റോണിനെതിരെയും  കർശനമായ നിയമനടപടികൾ തുടരുകയാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...