അമേരിക്കൻ വാർത്ത

ഡെലവെയറിൽ ഭക്തിസാന്ദ്രമായി മന്ത്രയുടെ ആറ്റുകാൽ പൊങ്കാല

ഡെലവെയർ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല ഭക്തിപൂർവ്വം ഹിന്ദു ടെംപിൾ ഓഫ് ഡെലവെയർ – മഹാലക്ഷ്മി ദേവസ്ഥാനത്തിൽ ആഘോഷിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

ജിസി മധുവും അജിത മേനോനും പൊങ്കാല ചടങ്ങുകളുടെ ഏകോപന ചുമതല വഹിച്ചു. മന്ത്രയുടെ നേതൃത്വത്തിൽ ഡെലവെയറിൽ ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കുന്നത് ഇത് രണ്ടാം വർഷമാണ്. കൂടുതൽ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തോടെയും ചടങ്ങുകൾ വിജയകരമായി നടത്താനായതിൽ മന്ത്രയുടെ മുൻ ഡയറക്ടർ ബോർഡ് അംഗമായ മധു മണപ്പാട് സന്തോഷം രേഖപ്പെടുത്തി.

പൊങ്കാല ചടങ്ങിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും മറ്റു സന്നദ്ധപ്രവർത്തകർക്കും മന്ത്ര ഡയറക്ടർ ബോർഡ് അംഗമായ ജിസി മധു നന്ദി രേഖപ്പെടുത്തി. ആത്മീയവും സാംസ്കാരികവുമായ ഹൈന്ദവ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും ഇത്തരം ആത്മീയ ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ് മന്ത്രയുടെ സുപ്രധാന ലക്ഷ്യമെന്ന് സംഘടനാ പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.

ഭക്തിയും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന പൊങ്കാല ചടങ്ങ് ഡെലവെയറിലെ മലയാളി ഹിന്ദു സമൂഹത്തിന് ആത്മീയമായൊരു അനുഭവമായി മാറി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...