അമേരിക്കൻ വാർത്ത

സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026: ഡോ. എഡ്വേർഡ് ശ്രീ മുഖ്യപ്രഭാഷകൻ

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026’ ജൂലൈ മാസത്തിൽ നടക്കും. ചിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററാണ് (McCormick Place) ഈ മഹാസംഗമത്തിന്വേദിയാകുന്നത്.2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ഈ സംഗമത്തിൽ മുഖ്യ ആകർഷണമായി പ്രശസ്ത ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. എഡ്വേർഡ് ശ്രീ (Dr. Edward Sri) മുഖ്യപ്രഭാഷണം നടത്തും.

പ്രഭാഷണ വിഷയം: “The Good, the Messy and the Beautiful” (ജീവിതത്തിലെ നന്മകളും പ്രതിസന്ധികളും ദൈവകൃപയും).ജൂലൈ 10-ന് വൈകുന്നേരം 4:00 മണിക്ക് ഡോ. എഡ്വേർഡ് ശ്രീ സംസാരിക്കും.
ദൈവകൃപയെക്കുറിച്ചും യഥാർത്ഥ ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ ചിന്തകൾ പങ്കുവെക്കുന്ന ഈ സെഷൻ വിശ്വാസികൾക്ക് ഏറെ പ്രചോദനകരമായിരിക്കും. രൂപതയുടെ 25 വർഷത്തെ പ്രയാണം ആഘോഷിക്കുന്ന ഈ കൺവെൻഷനിൽ വിവിധ ആത്മീയ-സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും.
ജൂബിലിആഘോഷങ്ങളോടൊപ്പംതന്നെ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നതായിരിക്കും.

വിശ്വാസസക്കൂട്ടായ്മയുടെ പ്രതീകമായ ഈ കൺവെൻഷൻ, കഴിഞ്ഞ 25 വർഷങ്ങളായി അമേരിക്കയിൽ സീറോ മലബാർ സഭ കൈവരിച്ച ആത്മീയ വളർച്ചയും ദൈവകൃപയും ഓർക്കുന്നതിനോടൊപ്പം ഭാവിയെ വിശ്വാസത്തോടും പ്രതീക്ഷയോടെയും നോക്കിക്കാണുന്നതിനുള്ള വേദിയാവുകയാണ് ഈ മഹാകൺവെൻഷൻ. ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയ്‌ക്കൊപ്പം ആഴമുള്ള വിഷയാവതരണങ്ങൾ, കുടുംബ- യുവജന സെഷനുകൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും കൺവെൻഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സിറോ മലബാർ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്കു എത്തണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ തന്റെ സന്ദേശത്തിൽ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും www.syroconvention.org സന്ദർശിക്കാവുന്നതാണ്.

Report ജോർജ് അമ്പാട്ട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...