അമേരിക്കൻ വാർത്ത

ജോർജ് മണ്ണിക്കരോട്ടിനെ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ആദരിച്ചു

ഹ്യുസ്റ്റൺ: ജോർജ് മണ്ണിക്കരോട്ടിനെ ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ആദരിച്ചു. ലാനയുടെ ആദ്യകാല പ്രവർത്തകനും, 2013- 15 വർഷങ്ങളിലെ വൈസ് പ്രസിഡണ്ടുമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ജോർജ് മണിക്കരോട്ട് 1974 മുതൽ ന്യൂയോർക്കിലെയും തുടർന്ന് ഹൂസ്റ്റ്നിലെയും വിവിധ സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് . നോവലിസ്റ്റ്, പ്രഭാഷകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ്.

അമേരിക്കയിൽ കുടിയേറിയ മലയാളം എഴുത്തുകാരുടെയും ഭാഷാപ്രവർത്തകരുടെയും കൃതികളെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ചരിത്രം “അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം”  എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് .മണ്ണിക്കരോരോട്ടിന് സാധിച്ചു. ഭാഷാപഠിതാക്കൾക്കും ചരിത്രകാരന്മാർക്കും എന്നും ഒരു മുതൽക്കൂട്ടാണ് പ്രസ്തുത കൃതി. കൂടാതെ ജീവിതത്തിന്റെ കണ്ണീർ, അഗ്നിയുദ്ധം, അമേരിക്ക എന്നീ നോവലുകൾ, കേരളം ഉറങ്ങുന്നു, അകലുന്ന ബന്ധങ്ങൾ തുടങ്ങി നിരവധി കൃതികളുടെയും രചയിതാവാണ് .

ലാന രൂപീകരണ സമയങ്ങളിലും അതിന്റെ വളർച്ചയിലും നേതൃത്വം നൽകുകയും ചെയ്തു. പത്രപ്രവർത്തകൻ എഴുത്തുകാരൻ സംഘാടകൻ അങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മണ്ണിക്കരോട്ട് ഇപ്പോൾ തന്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്നു.

ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക), ഹ്യുസ്റ്റൺ മലയാളം സൊസൈറ്റി, റൈറ്റേഴ്സ് ഫോറം ഹുസ്റ്റൺ, കേരള ലിറ്റററി സൊസൈറ്റി ഡാളസ് എന്നീ സംഘടനകളുടെ പ്രവർത്തകരും ചുമതലക്കാരും ഒന്നിച്ച് മണ്ണിക്കരൊട്ടിനെ സന്ദർശിക്കുകയും ലാനയുടെ ആദരവ് അറിയിക്കുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...