കേരള വാർത്തപ്രധാന വാർത്ത

കെ.ജി സനൽകുമാർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാവും

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമ സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ കമ്മിഷണർ എ. ഷാജഹാന്റെ കാലാവധി മാർച്ച് 30ന് അവസാനിക്കും.

കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിയായിരുന്ന കെ.ജി. സനൽകുമാറിനെ 2023 ജൂലായിലാണ് നിയമ സെക്രട്ടറിയായി നിയമിച്ചത്. നെയ്യാറ്റിൻകര സ്വദേശിയായ സനൽകുമാർ ആനയറയിലാണ് താമസം.

തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായ ശേഷം 1989ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. നാലാഞ്ചിറ സർവോദയ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ ജുഗുനു വിജയനാണ് ഭാര്യ. മൂത്തമകൻ അഭിഷേക്. എസ് കിൻഫ്രയിൽ സിവിൽ എൻജിനിയറാണ്. രണ്ടാമത്തെ മകൻ വൈശാഖ്. എസ് ഡൽഹി അമിറ്റി സർവകലാശാലയിൽ എൽ.എൽ.എം വിദ്യാർത്ഥിയാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...