അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്നു ഓസ്ട്രേലിയയോട് അഭ്യർഥിച്ച് പ്രസിഡന്റ് ട്രംപ്

വാഷിങ്ടൻ: ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്നു ഓസ്ട്രേലിയയോട് അഭ്യർഥിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവരെ തിരിച്ചയയ്ക്കുന്നത് ഭീകരമായ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഫുട്ബോൾ ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുകയാണെങ്കിൽ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഇറാനിയൻ വനിതാ ടീം അവരുടെ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചിരുന്നു. ഫിലിപ്പീൻസിനോട് 2-0 ന് പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ ടീം ഞായറാഴ്ച പുറത്താവുകയും ചെയ്തിരുന്നു.

‘‘ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നത് ഭീകരമായ മാനുഷിക പിഴവാണ്. അവർ അവിടെ കൊല്ലപ്പെട്ടേക്കാം. മിസ്റ്റർ പ്രധാനമന്ത്രി– അങ്ങനെ ചെയ്യരുത്, അവർക്ക് അഭയം നൽകു . നിങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ യുഎസ് അവർക്ക് അഭയമൊരുക്കും’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഓസ്ട്രേലിയ അഭയം നൽകിയില്ലെങ്കിൽ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് യുഎസ് അഭയം നൽകുമെന്നാണു ട്രംപിന്റെ നിലപാട്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...