അമേരിക്കൻ വാർത്ത

സൈബർ ആക്രമണത്തിൽ മമ്മൂട്ടിയോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവേളയിൽ നടന്ന സംഭവത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അദ്ദേഹത്തോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹികമാധ്യമത്തിൽ മമ്മൂട്ടി വലിയതോതിൽ ആക്രമിക്കപ്പെട്ടത് ഏറ്റവും നിർഭാഗ്യകരമായ അവസ്ഥയാണെന്നും മമ്മൂട്ടി എന്ന മഹാനടനെ സിപിഎമ്മിന്‍റെ സോഷ്യൽമീഡിയ പോരാളികൾക്ക് അറിയില്ലെന്നുള്ളത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.   

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സി.പി.എം. വയനാട് ജില്ലാസെക്രട്ടറി കെ. റഫീഖിനോട് ”നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ മമ്മൂട്ടിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണവും നടന്നു.

മമ്മൂട്ടി തന്നോട് നീരസരം പ്രകടിപ്പിച്ച സംഭവം അപമാനിച്ചതായി വ്യാഖ്യാനിച്ചുള്ള വിവാദത്തിൽ കെ. റഫീഖ് പിന്നീട് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. മമ്മൂട്ടി തന്നെ നേരിൽ വിളിച്ചുകാര്യങ്ങൾ വ്യക്തമാക്കിയതായും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നും റഫീഖ് കുറിപ്പിൽ ആവശ്യപ്പെട്ടു.

അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനോട് ഫോണിൽ സംസാരിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...