കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

തൃശൂർ നഗരിയുടെ സുന്ദരക്കാഴ്ചകൾ ഇനി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം

തൃശൂർ : സാംസ്കാരിക നഗരിയുടെ സുന്ദരക്കാഴ്ചകൾ ഇനി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് ആസ്വദിക്കാം. സ്വരാജ് റൗണ്ടിലൂടെ കറങ്ങി പുത്തൂരിലെ പുതിയ മൃഗശാലയിലേക്കുള്ള (സുവോളജിക്കൽ പാർക്ക്) കെഎസ്ആർടിസിയുടെ ചുവന്ന ഡബിൾ ഡെക്കർ ഉല്ലാസ ബസ് ഉടൻ ഓടിത്തുടങ്ങും. ആദ്യഘട്ടത്തിൽ തൃശൂർ നഗരവും പുത്തൂർ പാർക്കും കേന്ദ്രീകരിച്ചാണ് സർവീസ്.

തൃശൂരിൽ നിന്നു രാവിലെ 8നും വൈകിട്ടു 3നും പുത്തൂരിലേക്കു പുറപ്പെടും. പാർക്കിലൂടെ സഞ്ചരിച്ച ശേഷം തിരികെ തൃശൂരിലെത്തിക്കും. പിന്നീട് നഗരക്കാഴ്ചകൾക്കായി സ്വരാജ് റൗണ്ടിലും നഗരത്തിലും സർവീസ് ആലോചനയിലുണ്ട്. തൃശൂരിൽ നിന്ന് കിഴക്കേക്കോട്ട ജംക്‌ഷൻ–കാളത്തോട്–മണ്ണുത്തി–കുട്ടനെല്ലൂർ വഴിയാണ് പുത്തൂരിലേക്ക് പോകുക.

തിരുവനന്തപുരത്തും മൂന്നാറിലും ഏറെ പ്രചാരം ലഭിച്ച മുകൾഭാഗം തുറന്ന ഡബിൾ ഡെക്കർ ബസ് തൃശൂരുകാരും സ്വീകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കും. ബസിൽ തൃശൂരിന്റെ മുഖമുദ്രകളായ പൂരാഘോഷം, പുലിക്കളി, കഥകളി തുടങ്ങിയവയുടെ ചിത്രങ്ങൾ ഡിസൈൻ രൂപത്തിൽ വരച്ചു ചേർത്തിട്ടുണ്ട്. മുകൾ നിലയിലേക്കു കയറാൻ ബസിനുള്ളിൽ രണ്ടു പടികളുണ്ട്. മഴവെള്ളം ഒഴുകിപ്പോകാൻ പ്രത്യേക സൗകര്യവുമുണ്ട്. ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി കെ.ബി. ഗണേഷ്കുമാറും മന്ത്രി കെ.രാജനും ചേർന്നു നിർവഹിച്ചു. പുത്തൂർ പാർക്കിന്റെ സ്പെഷൽ ഓഫിസർ കെ.ജെ. വർഗീസ് പ്രസംഗിച്ചു.

2025 ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡബിൾ ഡെക്കർ ബസിന്റെ ട്രയൽ റൺ തൃശൂരിൽ നടത്തിയിരുന്നു. ഇതിനു പിന്നാലെ റോഡിനു കുറുകെ താഴ്ന്നു കിടന്നിരുന്ന കേബിളുകളും ഇലക്ട്രിക് ലൈനുകളും കെഎസ്ഇബിയുടെ നേതൃത്വത്തിൽ കൂടുതൽ ഉയർത്തി ക്രമീകരിച്ചിട്ടുണ്ട്.

എന്നാൽ റോഡിന്റെ ഇരു വശങ്ങളിലുള്ള മരങ്ങളിലെ ശിഖരങ്ങളും ഇലക്ട്രിക് ലൈനുകളും സർവീസിനു വെല്ലുവിളിയാണ്. പുത്തൂരിലേക്കുള്ള റോഡിന്റെ നവീകരണം പൂർത്തിയായ ശേഷം വൈദ്യുത പോസ്റ്റുകളടക്കം മാറ്റിസ്ഥാപിച്ച് ഗതാഗത തടസ്സങ്ങൾ പരിഹരിക്കാനാണ് ശ്രമം. ഇതോടൊപ്പം ബസിനായി ഇലക്ട്രിക് ചാർജിങ് സ്റ്റേഷനും സ്ഥാപിക്കേണ്ടതുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...