അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച

അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോയായി, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ, പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന, മോൺസിഞ്ഞോർ  ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. 

അപ്പസ്തോലിക നുൺഷ്യോ ആയിരുന്ന, കർദിനാൾ ക്രിസ്റ്റോഫ് പിയറിക്ക്, ജനുവരി 30 ന് 80 വയസ്സ് തികഞ്ഞതിനെ തുടർന്നാണ് ഈ പുതിയ നിയമനം.

പാപ്പാ ജനിച്ചു വളർന്ന രാജ്യത്തിലേക്കും, സഭയിലേക്കും തന്നെ ന്യൂൺഷ്യോ ആയി നിയമിക്കാനുള്ള പരിശുദ്ധ പിതാവിന്റെ തീരുമാനത്തിന് താൻ ആദരവും, ആഴമായ നന്ദിയും പ്രകടിപ്പിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് കാച്ച പറഞ്ഞു. കൂട്ടായ്മയുടെയും സമാധാനത്തിന്റെയും സേവനത്തിലായിരിക്കും തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ തന്റെ സേവനത്തിനിടയിൽ താൻ മനസിലാക്കുകയും, അനുഭവിക്കുകയും ചെയ്ത, ജനതയുടെയും, മറ്റു സ്ഥാപനങ്ങളുടെയും ഊഷ്മളതയും തുറന്ന മനസ്സും തന്നെ  ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം പങ്കുവച്ചു.

1958 ഫെബ്രുവരി 24 ന് മിലാനിൽ ജനിച്ച ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച, 1983 ൽ വൈദികനായും, 2009 ൽ മെത്രാനായും അഭിഷിക്തനായി. ലെബനൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നൂൺഷ്യോ ആയി സേവനം ചെയ്ത അദ്ദേഹം, 2019 മുതൽ  ഐക്യരാഷ്ട്രസഭയിലെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്തു വരികയായിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...