അമേരിക്കൻ വാർത്ത

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ മൂന്നായി വിഭജിച്ചു; അടുത്ത ഇലക്ഷന്‍ വരെ ആര്‍.വി.പി ഉള്‍പ്പെടെയുള്ളവര്‍ തുടരും

ഹൂസ്റ്റണ്‍: ഫോമായുടെ ഭാവി വളര്‍ച്ച മുന്നില്‍ക്കണ്ട് 2025 ഒക്ടോബര്‍ 25-ന് ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡി അവതരിപ്പിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ അമന്‍മെന്റ് അനുസരിച്ച് വിവധ റീജിയനുകള്‍ പുനര്‍ ക്രമീകരിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

യു.എസിലെയും കാനഡയിലെയും 100 അംഗ സംഘടനകളെ ജിയോഗ്രാഫിക്കലായാണ് വിവിധ റീജിയനുകളായി വിഭജിക്കുന്നത്. അതാത് പ്രദേശങ്ങളിലെ റീജിയനുകളെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ പുനക്രമീകരണം.

ഇതനുസരിച്ച് ഫോമാ വെസ്റ്റേണ്‍ റീജിയണ്‍ മുന്നായി വിഭജിക്കുകയും സ്വതന്ത്രമായ പേരുകള്‍ സ്വീകരിക്കുകയും ചെയ്ത വിവരം ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിക്കുകയുണ്ടായി.

ഹോളിവുഡ് റീജിയണ്‍ (കാലിഫോര്‍ണിയ സൗത്ത്), ഗോള്‍ഡണ്‍ റീജിയണ്‍ (കാലിഫറോര്‍ണിയ നോര്‍ത്ത് & വാഷിങ്ടണ്‍), മൗണ്ടന്‍ റീജിയണ്‍ (അരിസോണ, കൊളറാഡോ & ലാസ് വേഗാസ്) എന്നിങ്ങനെയാണ് വെസ്റ്റേണ്‍ റീജിയണ്‍ വിഭജിച്ചിരിക്കുന്നത്. ഹോളിവുഡ് റീജിയന്റെ കീഴില്‍ കല, ഒരുമ, ഐ.ഇ.എം.എ, വി.എം.എ.എസ്.സി, സരിഗമ എന്നീ അഞ്ച് അസോസിയേഷനുകള്‍ ഉള്‍പ്പെടുന്നു.

ഗോള്‍ഡണ്‍ റീജിയനില്‍ മങ്ക, ബേ മലയാളി, സര്‍ഗം, സാക്രമെന്റോ സ്പോര്‍ട്സ് ആന്റ് ചാരിറ്റി ക്ലബ്, എം.എ.സി.സി, കെ.എ.ഡബ്ള്യു, കെ.സി.സി എന്നീ സംഘടനകളും മൗണ്ടന്‍ റീജിയണില്‍ അരിസോണ മലയാളി അസോസിയേഷന്‍, കൊളറാഡോ മലയാളി അസോസിയേഷന്‍, ലാസ് വേഗാസ് മലയാളി അസോസിയേഷന്‍  എന്നി സംഘടനകളും ഉള്‍പ്പെടുന്നു. വെസ്റ്റേണ്‍ റീജിയന്റെ എക്സ് ഒഫീഷ്യോ ആണ്  നിലവിലെ നാഷണല്‍ ട്രഷററായ സിജില്‍ പാലയ്ക്കലോടി. പുതുതായി രൂപീകരിക്കപ്പെട്ട റീജിയനുകള്‍ക്ക് വരുന്ന ഏപ്രില്‍ 8-ാം തീയതി ബുധനാഴ്ച ഓണ്‍ലൈനില്‍ കൂടുന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഔദ്യോഗിക അംഗീകാരം നല്‍കും.

ജോണ്‍സണ്‍ ജോസഫ് ആണ് നിലവിലെ വെസ്റ്റേണ്‍ റീജിയണ്‍ ആര്‍.വി.പി. സാജന്‍ മൂലേപ്ലാക്കല്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, സുജ ഔസോ, ഓജസ് ജോണ്‍, ഡോ. മഞ്ജു പിള്ള (വിമന്‍സ് ഫോറം), ആഗ്‌നസ് ബൈജു (യൂത്ത് ഫോറം), ശരത്ത് നായര്‍ (യൂത്ത് ഫോറം) എന്നിവര്‍ വെസ്റ്റേണ്‍ റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങളുമാണ്. ഇക്കൊല്ലം ജൂലൈയിലെ ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് 31-ാം തീയതി നടക്കുന്ന ഇലക്ഷനില്‍ പുതിയ ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരെ തിരഞ്ഞടുക്കുന്നതു വരെ നിലവിലുള്ളവര്‍ തല്‍ സ്ഥാനത്ത് തുടരുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.

Report എ.എസ് ശ്രീകുമാര്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...