അമേരിക്കൻ വാർത്ത

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്

യോങ്കേഴ്‌സ്: 2026 ജൂലൈ 15 മുതല്‍ 19 വരെ പെൻസിൽവേനിയയിലെ ലാങ്കസ്‌റററില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷീക ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാര്‍ച്ച് ഒന്നാം തീയ്യതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്നു.

ഇടവക വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് ഭാരവാഹികളെ സ്വാഗതം ചെയ്തു. സജി പോത്തന്‍ കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തി. 

ഡോ.റെബേക്ക പോത്തന്‍ (സുവനീര്‍ എഡിറ്റര്‍, പള്ളി വകയായുള്ള സുവനീര്‍ പേജിന്റെ സംഭാവന ട്രസ്റ്റി മാത്യു ജോര്‍ജില്‍ നിന്നും സ്വീകരിച്ചു. ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജോസി മാത്യു, മൈക്കിള്‍ ജോര്‍ജ്, അക്‌സാ വറുഗീസ് എന്നിവര്‍ പള്ളിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു.

Report ജെയിംസ് മാത്യു, പി.ആര്‍.ഓ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...