അമേരിക്കൻ വാർത്തകേരള വാർത്ത

ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി

ഫീനിക്സ്: കെ.എച്ച്.എൻ.എ (KHNA) അരിസോണ ടീം വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ ഏകത മന്ദിരത്തിൽ സംഘടിപ്പിച്ച 2026 ലെ ആറ്റുകാൽ പൊങ്കാല മഹോത്സവം അതീവ ഭക്തിപൂർവ്വവും വിജയകരമായും സമാപിച്ചു. ഈ വർഷം 5-ാം വാർഷികാഘോഷമായി നടത്തിയ ചടങ്ങ് നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ദൈവിക അനുഭവമായി മാറി. ലളിതാസഹസ്രനാമ ജപം, ദീപപ്രദക്ഷിണം, ഭണ്ഡാര അടുപ്പ് തെളിയിക്കൽ, വ്യക്തിഗത പൊങ്കാല തയ്യാറാക്കൽ, പൊങ്കാല സമർപ്പണം, മഹാമംഗളാരതി എന്നിവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. തുടർന്ന് മഹാപ്രസാദ വിതരണവും നടത്തി.

ചടങ്ങിനിടെ വിവിധ സമൂഹ നേതാക്കൾ പങ്കെടുത്തു ആശംസകളും സന്ദേശങ്ങളും പങ്കുവച്ചു. സമൂഹ ഐക്യം, ആത്മീയ മൂല്യങ്ങൾ, സ്ത്രീശക്തീകരണം എന്നിവയെക്കുറിച്ചുള്ള അവരുടെ പ്രസംഗങ്ങൾ പരിപാടിക്ക് കൂടുതൽ ഗൗരവവും പ്രാധാന്യവും നൽകി.

ഈ മഹോത്സവം വിജയകരമായി നടത്താൻ Dr.രശ്മി മേനോൻ, അനു സുന്ദർ, സുധ ബാലാജി, വിനിത സുരേഷ്, അനുപമ ഗണേഷ്, ഭാനു സരവ്, വിനി കർത്ത എന്നിവർ ആത്മാർത്ഥമായ നേതൃത്വവും സമർപ്പിതമായ സേവനവും നൽകി.

കൂടാതെ, സതീഷ് അമ്പാടി, രാജ് കർത്ത, ശ്രീജിത് ശ്രീനിവാസൻ, രവി നായർ, സുരേഷ് മടപ്പറമ്പിൽ, സന്തോഷ് ഗുപ്ത, ശ്രീരാജ് ചിൻമയ നിലയം, ബാബു തിരുവല്ല, ഗണേഷ് ഗോപാലപ്പണിക്കർ, ഗോപാലൻ നായർ എന്നിവർ ഈ മഹോത്സവത്തിന്റെ വിജയത്തിനായി സഹകരിച്ച് സഹായവും പിന്തുണയും നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...