അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

യുറേനിയം വിതരണത്തിലെ സഹകരണം ; സു​പ്ര​ധാ​ന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

ന്യൂ​ഡ​ൽ​ഹി: യു​റേ​നി​യം വി​ത​ര​ണ​ത്തി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചു​ള്ള സു​പ്ര​ധാ​ന ക​രാ​റി​ൽ ഇ​ന്ത്യ​യും കാ​ന​ഡ​യും ഒ​പ്പു​വ​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ആ​ണ​വോ​ർ​ജ പ​ദ്ധ​തി​യി​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഇ​ന്ധ​ന വി​ത​ര​ണം ഉ​റ​പ്പ് ന​ൽ​കു​ന്ന 260 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​റാ​ണ് ഒ​പ്പു​വ​ച്ച​ത്.

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന​ഡ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ക​രാ​ർ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ​മാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി.

ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി​യാ​യ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റു​ടെ കൊ​ല​പാ​ത​കം​മൂ​ലം ഉ​ല​ഞ്ഞു​നി​ന്നി​രു​ന്ന ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധ​ത്തി​നു പു​തു​ശ്വാ​സം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഡ​ൽ​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

ആ​ണ​വോ​ർ​ജ​മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ യു​റേ​നി​യം ഉ​ത്പാ​ദ​ക രാ​ജ്യ​വു​മാ​യു​ള്ള ക​രാ​ർ നി​ർ​ണാ​യ​ക​മാ​ണ്. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കു​ന്ന പ്ര​സ്താ​വ​ന അ​നു​സ​രി​ച്ച് 2027 മു​ത​ൽ 2035 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ആ​ണ​വോ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 2.2 കോ​ടി പൗ​ണ്ട് യു​റേ​നി​യം ഇ​ന്ത്യ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ക​നേ​ഡി​യ​ൻ ക​ന്പ​നി​യാ​യ ക​മെ​കോ കോ​ർ​പ്പേ​ഷ​നു​മാ​യാ​ണ് ഇ​ന്ത്യ ക​രാ​റൊ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

ആ​ണ​വോ​ർ​ജം കൂ​ടാ​തെ നി​ർ​ണാ​യ​ക ധാ​തു​ക്ക​ളി​ലും ഊ​ർ​ജ സ്രോ​ത​സു​ക​ളി​ലും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണ​യി​ലാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സൗ​രോ​ർ​ജ സ​ഖ്യ​ത്തി​ൽ​നി​ന്ന് (ഐ​എ​സ്എ) അ​ടു​ത്തി​ടെ അ​മേ​രി​ക്ക പി​ന്മാ​റി​യെ​ങ്കി​ലും കാ​ന​ഡ സ​ഖ്യ​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ് മാ​ർ​ക്ക് കാ​ർ​ണി-​മോ​ദി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ മ​റ്റൊ​രു നി​ർ​ണാ​യ​ക സം​ഭ​വം.

കാ​ന​ഡ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം സാ​ധ്യ​മാ​ക്കു​ന്ന സ​മ​ഗ്ര വ്യാ​പാ​ര പ​ങ്കാ​ളി​ത്ത ക​രാ​റി​ന്‍റെ (സി​ഇ​പി​എ) ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കാ​ന​ഡ​യു​മാ​യു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​രം സാ​ധ്യ​മാ​ക്കു​ന്ന ക​രാ​ർ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം വ്യാ​പാ​രം 2030ഓ​ടെ 5000 കോ​ടി ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ത്താ​നും ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നോ​ടൊ​പ്പം സ​മു​ദ്ര സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ സൈ​നി​ക സ​ഹ​ക​ര​ണ​വും നി​യ​മ​നി​ർ​വ​ഹ​ണ​ത്തി​ലും സു​ര​ക്ഷ​യി​ലും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ന​ഡ സ്റ്റ​ഡി പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത് 2024നെ ​അ​പേ​ക്ഷി​ച്ചു 2025ൽ ​പ​കു​തി​യോ​ള​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ഗ​വേ​ഷ​ക​ർ​ക്ക് കാ​ന​ഡ​യി​ലേ​ക്ക് വാ​തി​ൽ തു​റ​ന്നി​ടു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്. പു​തി​യ കാ​ന​ഡ-​ഇ​ന്ത്യ ടാ​ല​ന്‍റ് ആ​ൻ​ഡ് ഇ​നോ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി പ്ര​കാ​രം കാ​ന​ഡ-​ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി 13 പ​ങ്കാ​ളി​ത്ത ക​രാ​റു​ക​ൾ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഐ​ടി സ​ർ​വീ​സ​സ് ക​ന്പ​നി​യാ​യ എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സി​ന് കാ​ന​ഡ​യി​ലെ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. 2030ഓ​ടെ കാ​ന​ഡ​യി​ലെ എ​ച്ച്സി​എ​ല്ലി​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 75 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധി​ക്കാ​നും ഉ​യ​ർ​ന്ന വേ​ത​നം ല​ഭി​ക്കു​ന്ന ആ​യി​ര​ത്തോ​ളം ക​രി​യ​റു​ക​ൾ സൃ​ഷ്‌​ടി​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കും.

പ​ശ്ചി​മേ​ഷ്യ​യി​ലെ സ്ഥി​തി​യി​ൽ ഇ​ന്ത്യ​ക്ക് ആ​ഴ​ത്തി​ലു​ള്ള ആ​ശ​ങ്ക​യു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്നു​വെ​ന്നും ച​ർ​ച്ച​യി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും അ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു തു​ട​രു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. സം​വാ​ദ​ത്തി​ലൂ​ടെ​യും ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ​യും എ​ല്ലാ ത​ർ​ക്ക​ങ്ങ​ളു​ടെ​യും പ​രി​ഹാ​ര​ത്തെ ഇ​ന്ത്യ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യു​മൊ​ത്ത് ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് പ്ര​ധാ​ന​മ​ന്ത്രി ഇതു പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​മേ​രി​ക്ക​യെ​യോ ഇ​സ്ര​യേ​ലി​നെ​യോ ഇ​റാ​നെ​യോ മോ​ദി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ല. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ കൊ​ല​പാ​ത​ക​ത്തെ പ​രാ​മ​ർ​ശി​ക്കാ​നോ അ​പ​ല​പി​ക്കാ​നോ മോ​ദി​യും കാ​ർ​ണി​യും ത​യാ​റാ​യ​തു​മി​ല്ല.

“ലോ​ക​മെ​ന്പാ​ടും നി​ല​നി​ൽ​ക്കു​ന്ന നി​ര​വ​ധി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ഉ​റ​ച്ച​താ​ണ്. സ​മാ​ധാ​ന​വും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ ഞ​ങ്ങ​ൾ എ​പ്പോ​ഴും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ടു ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്പോ​ൾ, സ​മാ​ധാ​ന​ത്തി​നാ​യു​ള്ള ശ​ബ്ദം കൂ​ടു​ത​ൽ ശ​ക്ത​മാ​കും.’’ പ​ശ്ചി​മേ​ഷ്യ​യി​ലേ​തുപോ​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഇ​ന്ത്യ എ​പ്പോ​ഴും സം​ഭാ​ഷ​ണ​ത്തി​നും ന​യ​ത​ന്ത്ര​ത്തി​നും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഭീ​ക​ര​ത, തീ​വ്ര​വാ​ദം തു​ട​ങ്ങി​യ പൊ​തു​വാ​യ ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ൽ അ​ന്താ​രാ​ഷ്‌ട്ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ടു​ത്തു​പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദം, തീ​വ്ര​വാ​ദം എ​ന്നി​വ മു​ഴു​വ​ൻ മ​നു​ഷ്യ​രാ​ശി​ക്കും ഗു​രു​ത​ര വെ​ല്ലു​വി​ളി​ക​ളാ​ണ്. ഈ ​ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ അ​ടു​ത്ത സ​ഹ​ക​ര​ണം ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​യ്ക്കും നി​ർ​ണാ​യ​ക​മാ​ണെ​ന്ന് മോ​ദി ചൂണ്ടിക്കാട്ടി.

ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് കാ​ന​ഡ​യെ​ന്നു മോ​ദി പ​റ​ഞ്ഞു ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ റിം ​അ​സോ​സി​യേ​ഷ​നി​ൽ ഡ​യ​ലോ​ഗ് പ​ങ്കാ​ളി​യാ​കാ​നു​ള്ള കാ​ന​ഡ​യു​ടെ താ​ത്പ​ര്യ​ത്തെ ഇ​ന്ത്യ സ്വാ​ഗ​തം ചെ​യ്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: ഓൺലൈൻ കോൺഫറൻസിൽ രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

റബറിന് താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ പ്രഖ്യാപനം നടത്തും: രാഹുൽ

കോട്ടയം: റബർ താങ്ങുവില 250 രൂപയാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആദ്യ മന്ത്രിസഭാ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

10 കോടിയുടെ ഭാഗ്യശാലി പരപ്പനങ്ങാടിയിലെ പത്മനാഭൻ, സമ്മർ ബന്പറടിച്ചത് സൂപ്പർമാർക്കറ്റ് തൊഴിലാളിക്ക്

പരപ്പനങ്ങാടി(മലപ്പുറം): സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയുടെ പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്....