അമേരിക്കൻ വാർത്ത

പുതുപ്പള്ളിയില്‍ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയിൽ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനെ ബിജെപിക്കാർ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ അനുകൂലമാക്കി ചാണ്ടി ഉമ്മൻ.

മാർച്ച് കഴിഞ്ഞ് മടങ്ങാൻ തുടങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ എത്തി കുശലം പറഞ്ഞും കൈ കൊടുത്തും ചാണ്ടി ഉമ്മൻ രംഗം കീഴടക്കി. മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി മധ്യമേഖല പ്രസിഡന്റ് ആർ ഹരിയോടും മറ്റു നേതാക്കളോടുമാണ് ചാണ്ടി സൗഹൃദം പങ്കിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം സമരം നാടകമെന്ന് വിമർശിച്ച് സിപിഎം രംഗത്ത് വന്നു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര തെളിയിക്കുന്നതാണ് സംഭവമെന്നും സിപിഎം ഏരിയ കമ്മിറ്റി നേതൃത്വം പ്രതികരിച്ചു.

രാവിലെ പത്ത് മണിയോടെയാണ് ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വികസന മുരടിപ്പ് ഉന്നയിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷേധം. എംഎൽഎ ഓഫീസിന് ഏകദേശം 100 മീറ്റർ മുൻപായി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ഈ സമയം ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫീസിനുള്ളിൽ ഉണ്ടായിരുന്നു.

പോലീസുമായുണ്ടായ ഉന്തിനും തള്ളിനും ഇടയിൽ ഒരു പ്രവർത്തകനെ പോലീസ് ലാത്തിയ്ക്ക് കുത്തി. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം മധ്യമേഖല പ്രസിഡന്റ് എൻഹരി ഉദ്ഘാടനം ചെയ്തു എൻഡിഎ പുതുപ്പള്ളി മണ്ഡലം കൺവീനർ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിൽ പ്രവർത്തിക്കേണ്ട എം എൽ എ കൂടുതൽ സമയവും വിദേശത്താണെന്നും ഇത് എന്തിനു പോകുന്നതാണെന്നു പറയണമെന്നും , റീൽസ്‌കൾ ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതാണോ എം എൽ യുടെ പണിയന്നും, അടിസ്ഥാന വികസനത്തിനായി എന്തു ചെയ്തെന്നും എം എൽ എ മറുപടി പറയണമെന്ന് എൻ ഹരി പറഞ്ഞു.

മാർച്ചിന്റെ അവസാന ഘട്ടത്തിൽ ഓഫീസിന് പുറത്തേക്ക് ഇറങ്ങി വന്ന ചാണ്ടി ഉമ്മൻ, പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവർത്തകർക്ക് നേരിട്ട് കൈ നൽകുകയായിരുന്നു. എംഎൽഎയുടെ ഈ അപ്രതീക്ഷിത നീക്കത്തോട് പല ബിജെപി പ്രവർത്തകരും ചിരിച്ചുകൊണ്ട് സന്തോഷത്തോടെയാണ് പ്രതികരിച്ചത്. എന്നാൽ ഇതിനിടെ ചില പ്രവർത്തകർ തമ്മിൽ തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. വലിയ അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ തന്നെ പ്രതിഷേധം അവസാനിച്ചു.

എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അവസാനിച്ചതിനുശേഷം ബിജെപി പ്രവർത്തകർക്കിടയിലേക്ക് കടന്നുവന്ന് പ്രവർത്തകർക്ക് ഹസ്തദാനം കൊടുക്കാൻ ശ്രമിച്ച ചാണ്ടി ഉമ്മൻ എംഎൽഎയെ ബിജെപി പ്രവർത്തകർ ഗോബാക്ക് വിളിച്ച് കൂകി വിളിക്കുകയായിരുന്നു. വീണ ജോർജിന് സമാനമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ചാണ്ടി ഉമ്മൻ മനപ്പൂർവം ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. മനപ്പൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച ചാണ്ടി ഉമ്മനെതിരെ കേസെടുക്കണമെന്നും പോലീസ് ഇതിന് കൂട്ടു നിൽക്കുകയാണെന്നും എൻ ഹരി ആരോപിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കരുത്തേകുന്ന മഹത്തായ പദ്ധതിക്ക് വേള്‍ഡ്...

അമേരിക്കൻ വാർത്തകായികം

മാർ മാക്കിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ഫ്ലോറിഡയിൽ പുരോഗമിക്കുന്നു

ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച്‌ ഏഴാം തീയതി നടക്കുന്ന...

അമേരിക്കൻ വാർത്ത

ഡാളസ് ഇടവക സീനിയർ മിനിസ്ട്രി ‘മുറ്റത്തെ മുല്ല’ സംഗമം

ഡാളസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ ജോയ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “മുറ്റത്തെ മുല്ല” സംഗമം...

അമേരിക്കൻ വാർത്ത

മലയാളി സന്യാസിനി സംഗമം ഏപ്രിൽ 17, 18 തീയതികളിൽ ചിക്കാഗോയിൽ

ചിക്കാഗോ: സെ. തോമസ് സീറോ മലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ മാർ ജേക്കബ്...