അമേരിക്കൻ വാർത്തകേരള വാർത്ത

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കരുത്തേകുന്ന മഹത്തായ പദ്ധതിക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ഒരു കോടി രൂപയുടെ ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 25 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങ് സംഘാടന മികവിലും സാമൂഹിക പ്രതിബദ്ധതയിലും ശ്രദ്ധേയമായി. മുന്‍ ഫൊക്കാന പ്രസിഡന്റും നിലവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫന്‍ ആണ് പദ്ധതിക്ക് രൂപം നല്‍കുകയും സ്‌കോളര്‍ഷിപ്പ് വിതരണം നടത്തുകയും ചെയ്തത്.

ചടങ്ങ് മൃഗസംരക്ഷണ-ഡയറി വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് മുഖ്യപ്രഭാഷണം നടത്തി.

എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. കെ. പ്രശാന്ത്, പി. ഉബൈദുള്ള, എം. മുകേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നോര്‍ക്ക സി.ഇ.ഒ അജിത് കൊളാശ്ശേരി, ഡോ. എം. വി. പിള്ള, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, ട്രഷറര്‍ സണ്ണി സി. വെളിയത്ത്, സെക്രട്ടറി വിജയചന്ദ്രന്‍, വൈസ് പ്രസിഡന്റ് (ഇന്ത്യ റീജണ്‍) തങ്കമണി ദിവാകരന്‍ ടി. പി. വിജയന്‍, പദ്മകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഈ പദ്ധതിയിലൂടെ ആകെ 100 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് സംഘടന നേതൃത്വം അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ് പഠനത്തില്‍ കരുത്താകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ശക്തമായ സന്ദേശമായാണ് ഗ്ലോബല്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പദ്ധതി വിലയിരുത്തപ്പെടുന്നതെന്ന് ഗ്ലോബല്‍ അഡ്മിന് വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍ പറഞ്ഞു.

Report ജെയിംസ് കൂടല്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

കേരള വാർത്തപ്രധാന വാർത്തസിനിമ

ശ്വേത മേനോന്റെ രാജിക്ക് പിന്നാലെ ‘അമ്മ’യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി,​ രമേഷ് പിഷാരടി നേതൃത്വം നൽകും

കൊച്ചി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജി വച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ അഡ്ഹോക്ക്...

കേരള വാർത്തപ്രധാന വാർത്ത

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ: വിദഗ്‌ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്രസുരക്ഷാ പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയിൽ രൂപവത്കരിച്ച വിദഗ്‌ധസമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്‌ധനെ...