അമേരിക്കൻ വാർത്തകായികം

മാർ മാക്കിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ഫ്ലോറിഡയിൽ പുരോഗമിക്കുന്നു

ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 2026 മാർച്ച്‌ ഏഴാം തീയതി നടക്കുന്ന മാർ മാക്കീൽ മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു.

ഫ്ലോറിഡായുടെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്നും മിഡിൽ സ്കൂൾ,  ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ ആണ്‌ മത്സരം നടക്കുന്നത്. ടാമ്പായിലെയും, ലേക്‌ലാൻഡ്, മയാമി, ഹോളിവുഡ്  തുടങ്ങി ഫ്ലോറിഡായുടെ പല ഭാഗങ്ങളിൽ നിന്നും ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.  രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഫെബ്രുവരി 28 ആണെന്ന് സംഘാടകർ അറിയിച്ചു.

ഇത്തവണ പൂർണമായും യുവജനങ്ങളുടെ നേതൃത്വത്തിൽ ആണ്‌ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജസ്റ്റിൻ ലുക്കോസ് മറ്റത്തിപറമ്പിൽ മുഖ്യ കോർഡിനേറ്റർ ആയിരിക്കുന്ന കമ്മിറ്റിയിൽ ജെഫ്രി ചെറുതാന്നി,  ഡസ്റ്റിൻ മുടീകുന്നേൽ, എബിൻ തടത്തിൽ, സൈമൺ പൂഴികുന്നേൽ, ഡെട്രിക്ക് മാണിപറമ്പിൽ, ഷോൺ മാക്കിൽ, അലീന തറയിൽ, ആൽബി തെക്കേക്കുറ്റ്, ജെറിൻ പഴേമ്പള്ളിൽ,  ക്രിസ്റ്റി വാലേച്ചിറ, സനിറ്റ പൂവത്തിങ്കൽ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.

ജിമ്മി കളപ്പുരയിൽ,  ടിനോ പുതുപ്പള്ളിമ്യാലിൽ, മേജോ ആകാശാലയിൽ എന്നിവർ നയിക്കുന്ന ഫുഡ്‌ കമ്മിറ്റി ഇത്തവണയും വിപുലമായ ഭക്ഷണവിഭവങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. അവരോടൊപ്പം വിമൻസ് മിനിസ്ട്രിയും മറ്റു സംഘടനകളും അണിചേർന്ന് വൈവിധ്യമാർന്ന ഫുഡ്‌ സ്റ്റാളും ഉണ്ടായിരിക്കും.

കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് കത്തോലിക്കാ സഭയിൽ  ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ബിഷപ്പ് മാർ മാത്യു മാക്കീലിന്റെ സ്മരണാർത്ഥമാണ് കഴിഞ്ഞ പതിനൊന്ന് വർഷമായി ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടാമ്പയിലെ യുവജനങ്ങൾ ഏറെ ആവേശത്തോടെ എല്ലാ വർഷവും പങ്കെടുക്കുന്ന ഈ ടൂർണമെന്റ്  എല്ലാ ടീമുകൾക്കും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഒരു വേദിയായി മാറിക്കഴിഞ്ഞു. ഇതിനു നേതൃത്വം നൽകുന്ന എല്ലാ യുവജനങ്ങൾക്കും ഇടവക വികാരി റവ. ഫാ.ജോസ് ആദോപ്പള്ളി അഭിനന്ദനം അറിയിക്കുകയും അതോടൊപ്പം ഈ മാമാങ്കത്തിലേക്കു ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

Report റോബിൻ ചമ്പനിയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...