അമേരിക്കൻ വാർത്ത

ഡാലസ് കിംഗ്‌സ് ക്ലബ് ഇനി ‘ഡാലസ് സോഷ്യൽ ക്ലബ്’; പുതിയ ഭാരവാഹികൾ ചുമതലയേറ്റു, പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഡാലസ്: ഡാലസ് സോഷ്യൽ ക്ലബ്ബിന്റെ വാലന്റൈൻസ് ഡേ ആഘോഷങ്ങളും 2026-ലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. 2014-ൽ ഡാലസ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ച ‘ഡാലസ് കിംഗ്‌സ് ക്ലബ്’  ഇനി മുതൽ ‘ഡാലസ് സോഷ്യൽ ക്ലബ്’ എന്ന പുതിയ പേരിൽ അറിയപ്പെടുമെന്ന് ഭരണസമിതി അറിയിച്ചു.

കൂടുതൽ ജനപങ്കാളിത്തവും വിപുലമായ പ്രാതിനിധ്യവും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായ സംഘടന, പുതിയ പേരിനൊപ്പം പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർമാരെയും ഭരണസമിതിയെയും തിരഞ്ഞെടുത്തു. ഡാലസിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ഒരു തുറന്ന സാമൂഹിക വേദിയായി ക്ലബ്ബിനെ വളർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

പുതിയ ഭരണസമിതി: ഈ വർഷത്തെ ഔദ്യോഗിക പരിപാടിയിൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ജിനു കുടിലിൽ, വൈസ് പ്രസിഡന്റ് ടിജോ ചങ്ങങ്കേരി, സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ
ജോയിന്റ് സെക്രട്ടറി അനിൽ പൗത്തിൽ, ട്രഷറർ ജാക്സ് ആകാശലഎന്നിവർ നേതൃത്വം നൽകുന്നു.

ഉദ്ഘാടന ചടങ്ങുകളിലും   ആഘോഷങ്ങളിലും കരോൾട്ടൺ മേയർ സ്റ്റീവ് ബാബിക് മുഖ്യാതിഥിയായി പങ്കെടുത്തു. ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ബിൻസ് ചേത്തലിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ആഘോഷങ്ങളിൽ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനമേള, വിനോദ ഗെയിമുകൾ എന്നിവ അരങ്ങേറി. കൂടാതെ, ടെക്സസ് വടംവലി ലീഗ് 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫ് ചടങ്ങും ഇതിനോടൊപ്പം നടന്നു.

സൈമൺ ചാമക്കാല  ജനറൽ കൺവീനറായി വിവിധ കമ്മിറ്റികളെ പ്രഖ്യാപിച്ചു.

ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ജനിച്ച അംഗങ്ങളുടെ സംയുക്ത ജന്മദിന ആഘോഷവും ചടങ്ങിന് മാറ്റുകൂട്ടി. സെക്രട്ടറി കുട്ടൻ മുപ്പ്രപ്പള്ളിൽ നന്ദി പ്രകാശിപ്പിച്ചു. ഡിജെ സെഷനോടെയും സംഗീതനിശയോടും കൂടി ഉത്സവാന്തരീക്ഷത്തിൽ   പരിപാടികൾ സമാപിച്ചു.

ഡാലസ് സോഷ്യൽ ക്ലബ് അംഗങ്ങളും കുടുംബങ്ങളും വൻതോതിൽ പങ്കെടുത്തതോടെ പരിപാടി വൻ വിജയമായി മാറി.

Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...