അമേരിക്കൻ വാർത്ത

ലാന സാഹിത്യ ചർച്ചയിൽ ചെറിയാൻ കെ. ചെറിയാന്റെ കവിതകൾ

ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA ) യുടെ ഫെബ്രുവരി മാസത്തെ മീറ്റിങ്ങിൽ പ്രശസ്ത പ്രവാസ മലയാള കവി  ചെറിയാൻ കെ. ചെറിയാന്റെ സമ്പൂർണ്ണ കവിതകൾ എന്ന പുസ്തകം ചർച്ച ചെയ്യപ്പെടുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ പത്തുമണിക്ക് (CST ), ഇന്ത്യൻ സമയം വൈകിട്ട് ഒൻപത് മുപ്പതിന് സൂം പ്ലാറ്റുഫോമിൽ ആണ് നടത്തപ്പെടുക.


 കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ ലഭിച്ചിട്ടുള്ള  ചെറിയാൻ കെ. ചെറിയാൻ  മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ്. 

പ്രശസ്ത കവിയും പ്രഭാഷകനുംമായ  പി എൻ ഗോപീകൃഷ്‌ണൻ ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്.  

മനോഹർ തോമസ് വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തും. ഡോ .എം എൻ നമ്പുതിരി,  ജോസ് ചെരിപ്പുറം , രാജു മൈലപ്ര തുടങ്ങിയവർ ആശംസകൾ നേരും. കൂടാതെ  രാജു തോമസ്, ജേക്കബ് തോമസ്,  മീനു എലിസബത്ത്,  അനശ്വർ മാമ്പിള്ളി തുടങ്ങിയവർ  ചെറിയാൻ കെ ചെറിയാൻ കവിതകൾ അവതരിപ്പിക്കും.


ആഴമേറിയ ദാർശനികതയും രാഷ്ട്രീയ ബോധവും ഉൾക്കൊള്ളുന്ന  ചെറിയാൻ കെ. ചെറിയാന്റെ കവിതകളിലൂടെയുള്ള സർഗ്ഗസഞ്ചാരത്തിനു ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് ലാനക്ക് വേണ്ടി പ്രോഗ്രാം കമ്മിറ്റി ചെയർ ഷാജു ജോൺ (ഡാളസ്)അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സാമുവേൽ യോഹന്നാൻ, പ്രസിഡന്റ്  (ഫോൺ 214 435 0124) നിർമ്മല ജോസഫ്,സെക്രട്ടറി (ഫോൺ 347 204 0062) ഷാജു ജോൺ (469 274 6501).

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...