കേരള വാർത്തപ്രധാന വാർത്ത

‘മലബാർ മിസ്റ്ററി’ അല്ല; സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിൽ പുതിയ മദ്യനിർമ്മാണശാല പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേരിൽ മാറ്റം. ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ബ്രാൻഡിക്ക് ‘മിന്നൽ മാജിക്’ എന്ന പേരാണ് ബെവ്‌കോ നൽകിയിരിക്കുന്നത്. പുതിയ പേര് എക്‌‌സൈസ് മന്ത്രി പ്രഖ്യാപിച്ചു.

പാലക്കാട് മേനോൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ആണ് പുതിയ ബ്രാൻഡി ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ അര ലിറ്റർ മദ്യമാണ് ലഭ്യമാകുക. 400 രൂപയാണ് ഒരു ബോട്ടിലിന് വില. അടുത്തമാസം പുതിയ ബ്രാൻഡി ഔട്ട്‌ലെറ്റുകളിലെത്തും.

മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ നൽകുമെന്ന ബെവ്‌കോ പരസ്യം കോടതി കയറിയിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹർജി സമർപ്പിച്ചതിന് പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പിന്നാലെ പരസ്യം നൽകിയത് തങ്ങളല്ലെന്ന് സത്യവാങ്മൂലം നൽകി ബെവ്കോ തടിയൂരി. മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...