പ്രധാന വാർത്ത

ചെങ്കോട്ടയിൽ സ്‌ഫോടനം നടത്താൻ ലഷ്‌കർ- ഇ -ത്വയിബ പദ്ധതി; ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളും ലിസ്റ്റിലുണ്ടെന്ന് വിവരം

ന്യൂഡൽഹി: ചെങ്കോട്ടയിലും ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലുമായി സ്‌ഫോടനം നടത്താൻ പാകിസ്ഥാന്റെ ലഷ്‌കർ- ഇ -ത്വയിബ പദ്ധതിയിടുന്നതായി സുരക്ഷാ ഏജൻസികൾ. ഐഇഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഡിവൈസ്) ആക്രമണമാണ് തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ നവംബർ പത്തിന് ചെങ്കോട്ടയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണ പദ്ധതിയുടെ വിവരം പുറത്തുവരുന്നത്. ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ ഡോക്‌ടറായ ഉമർ മുഹമ്മദായിരുന്നു കാർ ഓടിച്ചിരുന്നത്. കേസിൽ ഏഴുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം പൂ‌ർത്തിയാക്കാൻ എൻഐഎയ്ക്ക് ഡൽഹി കോടതി 45 ദിവസത്തെ അധിക സമയം അനുവദിച്ചത് കഴിഞ്ഞയാഴ്‌ചയാണ്.

ചെങ്കോട്ട സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂത പൗരന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പ് ശ്യംഖലയാണ് ഇവർ ബോംബാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ നാല് വർഷമായി ഈ ‘വൈറ്റ് കോളർ ഭീകരസംഘം’ സജീവമായി പ്രവർത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അൽ – ഖ്വയിദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്‌വത് -ഉൽ- ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. ഇതിലൂടെ രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും പ്രതികളായ ഡോക്‌ടർമാർ ലക്ഷ്യമിട്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...